അണ്ടർ-23 വനിതാ ട്വന്റി-20 കിരീടം കേരളത്തിന്
മുംബൈ: അണ്ടർ-23 വനിതാ ട്വന്റി-20 കിരീടം കേരളം നേടി. ഫൈനലിൽ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളത്തിന്റെ പെണ്‍കരുത്തുകൾ കിരീടത്തിൽ മുത്തമിട്ടത്. ദേശീയ തലത്തിൽ കേരളത്തിന്റെ വനിതാ ടീം നേടുന്ന ആദ്യ കിരീടമാണിത്.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നിശ്ചിത ഓവറിൽ നാല് വിക്കറ്റിന് 114 റണ്‍സ് നേടി. ഒരു പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി കേരളം കിരീടം ചൂടുകയായിരുന്നു.
ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെ ആധികാരിക പ്രകടനത്തിലൂടെയാണ് കേരളം മുന്നേറിയത്. ടൂർണമെന്റിൽ കളിച്ച ഒൻപത് മത്സരങ്ങളിലും കേരളത്തിന്റെ ചുണക്കുട്ടികൾ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.