അമ്മയുടെ മക്കൾ മഴവിൽ താരനിശയുമായി എത്തുന്നു
അമ്മ മഴവില്‍ ഷോയുമായി താരങ്ങള്‍. മലയാള സിനിമാ താര സംഘടനയായ അമ്മ മഴവില്‍ മനോരമയുമായി ചേര്‍ന്നു നടത്തുന്ന അമ്മ മഴവില്‍ ഷോയ്ക്കൊരുങ്ങി താരങ്ങള്‍. അമ്മ മഴവില്‍ ഷോയുടെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടനും എം.പിയുമായ ഇന്ദ്രന്‍സാണ് ലോഗോ പ്രകാശനം ചെയ്തത്. മെയ് അഞ്ചിന് തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
റിഹേഴ്സല്‍ ക്യാംപ് ഏപ്രില്‍ 27ന് കൊച്ചിയില്‍ ആരംഭിക്കും. അഞ്ച് മണിക്കൂര്‍ നീളുന്ന താരനിശയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നൂറില്‍പ്പരം പ്രമുഖ താരങ്ങള്‍ പങ്കെടുക്കും. ഷോയിലേയ്ക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. മെയ് അഞ്ചിന് വൈകുന്നേരം 5.30 ഓടെ പരിപാടി ആരംഭിക്കും.
സിദ്ദീഖാണ് ഷോയുടെ സംവിധായകന്. റാക്ക് ഡാന്‍സ് കമ്പനിയാണ് കൊറിയോഗ്രഫി. നീരവ്, പ്രസന്ന എന്നിവരാണ് ഷോയുടെ പിന്നണിയല്‍. ദീപക് ദേവ് സംഗീതവും തേജ് ബാന്‍ഡ് ഓര്‍ക്കസ്ട്രയും റാഫി സ്കിറ്റ് ഇന്‍ ചാര്‍ജും നിര്‍വ്വഹിക്കും.