ഇറാക്കിൽ ഐഎസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ന്യൂഡൽഹി: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. 39 ഇന്ത്യക്കാരിൽ 38 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് എത്തിക്കുക. ഇറാക്കിലെത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് മൃതദേഹങ്ങൾ ഏറ്റുവാങ്ങി.
സിംഗിന്റെ നേതൃത്വത്തിൽ അമൃത്സർ, പാറ്റ്ന, കോൽക്കത്ത എന്നിവിടങ്ങളിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുകൾക്കു മൃതദേഹം കൈമാറും. ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാരിൽ 39 പേർ കൊല്ലപ്പെട്ടതായി മാർച്ച് ആദ്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക്സഭയെ അറിയിച്ചിരുന്നു.