മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) നഴ്സസ് ദിനാഘോഷം വിഥിൻഷോ വുഡ്ഹൗസ് പാർക്ക്, പോർട്ട് വേയിലുള്ള ലൈഫ് സ്റ്റൈൽ സെൻററിൽ വച്ച് നടക്കും. 12/5/18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ആറ് മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സെമിനാറിൽ ശ്രീ. തമ്പി ജോസ്, ശ്രീ.ഫിലിപ്പ് കൊച്ചെട്ടി, ഡോ.ഡില്ലാ ജോബി തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും. നഴ്സിംഗ്, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദർ നയിക്കുന്ന ക്ലാസ്സുകളിൽ പങ്കെടുത്ത് അറിവുകൾ വർദ്ധിപ്പിക്കുവാനും, സംശയങ്ങൾ ദുരീകരിക്കുവാനുമുള്ള വലിയ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്
ടീം എം.എം.സി.എ ജനറൽ സെക്രട്ടറി ജനീഷ് കുരുവിള ഓർമിപ്പിക്കുന്നു. കൂടാതെ എല്ലാവരെയും നഴ്സസ് ദിനാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.