എം 62 മോട്ടോർ വേയിൽ എതിർ ദിശയിൽ വണ്ടി ഓടിച്ചു : രണ്ട് പേർ കൊല്ലപ്പെട്ടു
എം 62 മോട്ടോർ വേയിൽ എതിർ ദിശയിൽ വണ്ടി ഓടിച്ചു രണ്ട് പേർ കൊല്ലപ്പെട്ടു
ബ്രാഡ്ഫോർഡിനടുത്തുള്ള M62 ൽ തെറ്റായ വഴിയിൽ സഞ്ചരിക്കുന്ന കാർ ഉൾപ്പെട്ട അപകടത്തിൽ രണ്ട് പേർ മരിച്ചു.
22 കാരനായ വാക്സ്ഹാൾ ഡ്രൈവറാണ് എം 62 എതിർ ദിശയിൽ വാഹനം ഓടിച്ചത്
സ്കോഡയിൽ ഉണ്ടായിരുന്ന 34 ഉം 37 ഉം വയസ്സു പ്രായമുള്ള പുരുഷന്മാരാണ് മരിച്ചത്.ഇവർ അപകടസമയത്തു തന്നെ മരിച്ചു .
ഡ്രൈവറെ അപകടകരമായ ഡ്രൈവിങ്നും , ബ്രീത് റെസ്റ്റിനും സഹകരിക്കാത്തതിൻറെ പേരിൽ അറസ്റ്റ് ചെയ്യ്തു . അപകടം രാവിലെ 9 .20 ആയിരുന്നു . വെളുത്ത സ്കോഡ ഒക്റ്റേവിയാണ് അപകടത്തിൽ പെട്ടത് .
എം 62 ജംഗ്ഷൻ 26 നും 27 ഇടയിലാണ് അപകടം ഉണ്ടായത് , കൂടുതൽ വിവരം അറിവായിട്ടില്ല.അപകടത്തെ തുടർന്ന് മോട്ടോർവേ ജംഗ്ഷൻ 26നും 27നുമിടയിൽ അടച്ചിരുന്നു. ഇതേ തുടർന്ന് മോട്ടോർവേയിൽ മൈലുകൾ നീണ്ട ട്രാഫിക് ക്യൂ രൂപം കൊണ്ടു. ഈസ്റ്റർ ബാങ്ക് ഹോളിഡേ ആഘോഷത്തിനിറങ്ങിയ ആയിരക്കണക്കിന് പേർ മോട്ടോർവേയിൽ മണിക്കൂറുകൾ കുടുങ്ങി. 10 മണിക്ക് ശേഷമാണ് ട്രാഫിക് പുനരാരംഭിച്ചത്