നടൻ ദിലീപിനെതിരെ അന്വേഷണം നടത്തിയ റൂറൽ എസ് പി എ.വി. ജോര്‍ജിന് സസ്പെൻഷൻ
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. ദിലീപ് നെതിരെ അന്വേഷണം നടത്തിയ ടീമിൽ പ്രധാനി കൂടിയായിരുന്ന എ.വി.ജോർജ്.
വാരാപ്പുഴ സംഭവത്തില്‍ അ ന്വേഷണത്തിൽ വീഴ്ച പറ്റിയെന്നും നടപടി വേണമെന്നും ആവശ്യപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറങ്ങിയത്.
എ.വി. ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആര്‍ടിഎഫിനെ രൂപീകരിച്ച് ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. ഇതാണ് ഇപ്പോള്‍ എ.വി. ജോര്‍ജിനെതിരേ തിരിഞ്ഞിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് എ.വി. ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.