മുംബൈ: കാത്തിരുന്ന ജിയോ ടി.വിയുടെ വെബ് വേർഷൻ റിലയൻസ് അവതരിപ്പിച്ചു. സാധാരണ ചാനലുകളും എച്ച്.ഡി ചാനലുകളും പ്രത്യേകം പ്രത്യേകം കാണിക്കുന്ന വെബ്പതിപ്പിൽ ജിയോയുടെ യൂസർ ഐ.ഡിയും പാസ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്താലാണ് സേവനം ലഭ്യമാകുക
ജിയോ സിനിമയുടെ വെബ് വേർഷന് പിന്നാലെയാണ് ജിയോ ടി.വിയുടെ വെബ് വേർഷൻ റിലയൻസ് അവതരിപ്പിച്ചത്. സ്പോർട്സ്, എന്റർടെയിന്മന്റെ്, വാർത്ത, വിനോദം, സംഗീതം തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ചാനലുകൾ ലഭ്യമാകും. ഇതിനൊപ്പം പ്രാദേശിക ടി.വി ചാനലുകൾക്ക് പ്രത്യേക വിഭാഗവും ഉണ്ടാവും.എന്നാൽ ജിയോ ഉപയോക്താക്കൾക്ക് മാത്രമാണ് ജിയോ ടിവി, ജിയോ സിനിമ വെബ്സൈറ്റുകൾ ഉപയോഗിക്കാനും സാധിക്കുക. ഇതിനായി ഉപയോക്താക്കൾ അവരുടെ ജിയോ ഐഡിയുെ പാസ് വേഡും നൽകി ലോഗ് ഇൻ ചെയ്യണം.എന്നാൽ മൊബൈലിലേത് പോലെ ജിയോ നെറ്റ് വർക്കിൽ തന്നെ ആയിരിക്കണം എന്ന നിബന്ധനയില്ല. വൈഫൈ ഹോട്ട് സ്പോട്ടുകളുമായി ബന്ധിപ്പിച്ചോ മറ്റ് കമ്പനികളുടെ നെറ്റ്വർക്ക് ഉപയോഗിച്ചോ ജിയോ ഉപയോക്താക്കൾക്ക് ബ്രൗസർ വഴി വെബ്സൈറ്റുകൾ സന്ദർശിക്കാം.
309 രൂപ പാക്കേജിൽ ജിയോ ഫോണിനൊപ്പം ലഭിക്കുന്ന പ്രത്യേകം ഡിവൈസ്, അല്ലെങ്കിൽ കേബിൾ വഴി ടെലിവിഷനുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഫോൺ വഴി ടെലിവിഷനിലെ എല്ലാം നിയന്ത്രിക്കാൻ സാധിക്കും.അതിവേഗ ഇന്റർനെറ്റ് ലഭിച്ചാൽ ലൈവ് ടിവി സുഖകരമായി ആസ്വദിക്കാം. ലൈവ് ടിവിക്ക് പുറമെ സിനിമകൾ, മ്യൂസിക് തുടങ്ങി സേവനങ്ങളും ലഭിക്കും.