ദാസനും വിജയനും വീട്ടിൽ വീണ്ടും… പക്ഷെ മോഹൻലാൽ ഇല്ല
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ശ്രീനിവാസന് സത്യന് അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നു. ഈ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാലും നിറസാന്നിധ്യമായിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാലിന് പകരം ഫഹദ് ഫാസിലാണ് ഈ കൂട്ടികെട്ടിനൊപ്പം എത്തുന്നത്. 16 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസനും സത്യന് അന്തിക്കാടും ഒന്നിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമാണ് ഇരുവരുടെയും അവസാന ചിത്രം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം സത്യന് വേണ്ടി നാളിതുവരെയും ശ്രീനി തിരക്കഥ എഴുതിയിട്ടില്ല. എന്നാല്‍ ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. പതിവ് ശൈലികളില്‍ നിന്നും വ്യത്യസ്തമായി ചിത്രത്തിന്റെ പേരും തുടക്കത്തില്‍ തന്നെ സത്യന് അന്തിക്കാട് വ്യക്തമാക്കിയിട്ടുണ്. മലയാളി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങും. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന് സംഗീതമൊരുക്കുന്നു. വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്. “മലയാളി” എന്നാണ് സിനിമയുടെ പേര്.