പാർവ്വതിയുടെ നിലപാടുകളെ പരോക്ഷമായി തള്ളി മെഗാസ്റ്റാർ മമ്മൂട്ടി
നമുക്കാവശ്യം അർത്ഥവത്തായ സംവാദങ്ങൾ എന്നും നടൻ മമ്മൂട്ടി
ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്ര്യം. വിവാദത്തിന്റെ പുറകെ താൻ പോകാറില്ല നമ്മുക്ക് വേണ്ടത് അർത്ഥവത്തായ സംവാദങ്ങളാണ് എന്ന് മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി
പാർവതിയുടെ നിലപാടിനെ കുറിച്ച് തന്നെ തന്നെ അറിയിച്ചരുന്നു.ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആൾക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് അന്ന് ഞാൻ പാർവതിയെ ആശ്വസിപ്പിച്ചിരുന്നു.മമ്മൂട്ടിയുടെ നിലപാട് ജനപക്ഷത്തുനിന്നുള്ളതായതിൽ മിക്കവരും മമ്മൂട്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്തു.
വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയിൽ പെട്ടില്ലെന്നും മമ്മൂട്ടി വിശദമാക്കി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍വതി പ്രതികരിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉയർന്നത്. സമൂഹമാധ്യമങ്ങളില്‍ നടിയെ വിമര്‍ശിച്ചും മോശം ഭാഷയില്‍ പ്രതികരണം രേഖപ്പെടുത്തിയും മമ്മൂട്ടി ആരാധകരുടെ കമന്റുകള്‍ പ്രവഹിച്ചു.ഇതില്‍ സഹികെട്ട പാര്‍വതി പൊലീസില്‍ പരാതി നല്‍കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാദങ്ങള്‍ ഒരു ഭാഗത്ത് പടരുമ്പോഴും മമ്മൂട്ടിയുടെ പ്രതികരിക്കാൻ തയ്യാറായില്ലാരുന്നു