ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഇരട്ടിയോളം കൂട്ടി
ന്യൂഡല്‍ഹി: ശുദ്ധീകരിക്കാത്ത പാം ഓയിലിന്റെ ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ 30 ശതമാനം കൂട്ടി.
ശുദ്ധീകരിച്ച പാം ഓയിലിന്റ ചുങ്കമാകട്ടെ 40 ശതമാനവും വര്‍ധിപ്പിച്ചു. 25 ശതമാനമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.
പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചത്.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ നേരത്തെ സോയ ഓയിലിന്റെ ഇറക്കുമതി ചുങ്കം 17.5 ശതമാനത്തില്‍നിന്ന് 30 ശതമാനമായി ഉയര്‍ത്തിയിരുന്നു. ശുദ്ധീകരിച്ച ഓയിലിന്റെ ചുങ്കം 20 ശതമാനത്തില്‍നിന്ന് 35 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്.
ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് പാം ഓയില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. സോയ ഓയിലാകട്ടെ അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നുമാണ് ഇന്ത്യയിലെത്തുന്നത്.