Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മ​ണ​ല്‍ക്കാ​ട്ടി​ലെ ക​ട​ല്‍ക്കാ​ഴ്ച​ക​ള്‍

അ​പൂ​ര്‍വ​മാ​യി വി​രു​ന്നു വ​ന്നൊ​രു മ​ഴ​ക്കാ​ല​ത്തി​ന്‍റെ ഓ​ര്‍മ​ക്കു​റി​പ്പു​ക​ള്‍ പോ​ലെ മ​രു​ഭൂ​മി​യി​ല്‍ അ​ങ്ങി​ങ്ങു ചി​ത​റി​ക്കി​ട​ക്കു​ന്ന ചെ​റി​യ കു​റ്റി​ക്കാ​ടു​ക​ള്‍… അം​ബ​ര​ചും​ബി​ക​ൾ നി​റ​ഞ്ഞ വി​സ്മ​യി​പ്പി​ക്കു​ന്ന ദു​ബാ​യ് കാ​ഴ്ച​ക​ളി​ല്‍നി​ന്നൊ​ക്കെ ഒ​രു​പാ​ട് അ​ക​ല​ത്തെ​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. മ​ണ​ല്‍പ്പ​ര​പ്പി​നെ കീ​റി​മു​റി​ച്ചൊ​ഴു​കു​ന്ന ക​റു​ത്ത ന​ദി പോ​ലെ ടാ​ര്‍ റോ​ഡ്. കു​റ​ച്ച​ക​ലെ​യാ​യി റോ​ഡ​രി​കി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര. വെ​റും ര​ണ്ട​ടി അ​ടു​ത്ത് മ​രു​സ്പ​ര്‍ശം, മ​ണ​ല്‍ മ​ഴ​ക​ള്‍ ചി​ത​റി​ച്ച് പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​ദൂ​ര ദൃ​ശ്യ​ങ്ങ​ള്‍… റോ​ഡി​ല്‍നി​ന്ന് ഇ​റ​ക്കി നി​ര്‍ത്തി​യി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഏ​റെ​യും ഫോ​ര്‍ ബൈ ​ഫോ​ര്‍ ശ്രേ​ണി​യി​ല്‍പ്പെ​ട്ട​വ. ഹ​മ്മ​ര്‍, ലാ​ന്‍ഡ് റോ​വ​ര്‍, മോ​ണ്ടെ​റോ, ലാ​ന്‍ഡ് ക്രൂ​സ​ര്‍… ചി​ല​തി​ന്‍റെ ട​യ​റു​ക​ളി​ല്‍നി​ന്ന് ശ്ര​ദ്ധ​യോ​ടെ കാ​റ്റ​ഴി​ച്ചു വി​ടു​ന്നു​ണ്ട് ഡ്രൈ​വ​ര്‍മാ​ര്‍. മ​ണ​ല്‍പ്പ​ര​പ്പി​ലൂ​ടെ​യു​ള്ള സാ​ഹ​സി​ക യാ​ത്ര, ഡ്യൂ​ണ്‍ ബാ​ഷി​ങ്ങി​നു​ള്ള പ്ര​ധാ​ന ത​യാ​റെ​ടു​പ്പാ​ണ​ത്. ഇ​നി​യ​ങ്ങോ​ട്ട് കൃ​ത്യ​മാ​യി റോ​ഡൊ​ന്നു​മി​ല്ല. ഡ്രൈ​വ​റു​ടെ ഇ​ച്ഛാ​ശ​ക്തി​ക്ക​നു​സ​രി​ച്ച് മ​ണ​ല്‍ക്കു​ന്നു​ക​ള്‍ ക​യ​റി​യി​റ​ങ്ങി, ത​റ​യി​ല്‍ തൊ​ട്ടും തൊ​ടാ​തെ​യും, മു​ര​ളു​ന്ന ട​യ​റു​ക​ളാ​ല്‍ വ​ലി​യ ഡ്രൈ​വ​റു​ടെ മ​നോ​ധ​ര്‍മ​മാ​ണി​നി റൂ​ട്ട് മാ​പ്പ്. ക​ൽ​ബ​ല മ​രു​ഭൂ​മി​ക്കു​ള്ളി​ലെ ഡെ​സെ​ര്‍ട്ട് ക്യാം​പാ​ണ് ല​ക്ഷ്യം….
മ​രു​ഭൂ​മി​യി​ലെ സാ​ഹ​സി​ക യാ​ത്ര
മ​ണ​ല്‍ക്കു​ന്നു​ക​ളി​ലേ​ക്ക് വ​ണ്ടി പാ​ഞ്ഞു ക​യ​റു​മ്പോ​ള്‍ പി​ന്‍ ച​ക്ര​ങ്ങ​ളി​ല്‍നി​ന്നു​യ​രു​ന്ന മ​ണ​ലി​ന്‍റെ പ​ട​ല​ങ്ങ​ള്‍ പ​ല​പ്പോ​ഴും പു​റം കാ​ഴ്ച മ​റ​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കൊ​ച്ചു കൊ​ച്ചു കു​ന്നു​ക​ള്‍ക്കു മു​ക​ളി​ല്‍നി​ന്നു കു​ത്ത​നെ താ​ഴേ​ക്കാ​ണ്, മു​ന്നി​ല്‍ ക​ര​യോ കു​ഴി​യോ എ​ന്നു പോ​ലും തി​രി​ച്ച​റി​യാ​ത്ത ശൂ​ന്യ​ത. അ​ക​ലെ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ അ​ഭ്യാ​സ​ങ്ങ​ള്‍ കാ​ണു​മ്പോ​ള്‍, അ​ത്ര പെ​ട്ടെ​ന്നൊ​ന്നും ഇ​തു മ​റി​യു​ക​യൊ​ന്നു​മി​ല്ല എ​ന്നൊ​രു ആ​ശ്വാ​സം മാ​ത്രം. നാ​ലു ച​ക്ര​ത്തി​ലെ ട്ര​പ്പീ​സ് ക​ളി​ക്കി​ടെ വ​രു​ന്ന ഫോ​ണ്‍ കോ​ളു​ക​ള്‍ മു​ഴു​വ​ന്‍ അ​റ്റ​ന്‍ഡ് ചെ​യ്യു​ന്നു​ണ്ട് ഡ്രൈ​വ​ര്‍. വി​ഡി​യൊ ഗെ​യിം ക​ളി​ക്കു​ന്ന​ത്ര ആ​യാ​സ​ര​ഹി​ത​മാ​യി ഒ​റ്റ​ക്കൈ​യി​ല്‍ വ​ണ്ടി പ​റ​പ്പി​ക്കു​ക​യാ​ണ് പ​ഹ​യ​ന്‍. സാ​ധാ​ര​ണ റോ​ഡു​ക​ളി​ല്‍ 35 പി​എ​സ്ഐ എ​യ​ര്‍ പ്ര​ഷ​റാ​ണ് ട​യ​റി​ല്‍ വേ​ണ്ട​തെ​ങ്കി​ല്‍ മ​രു​ഭൂ​മി​യി​ല്‍ 10-12 പി​എ​സ്ഐ മ​തി.
മു​ഖ​ത്ത് ചി​രി വ​രു​ത്താ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴും ശ്വാ​സം പി​ടി​ച്ചു​ള്ള ഇ​രി​പ്പാ​ണ് യാ​ത്ര​ക്കാ​ര്‍ക്ക്. ഇ​ട​യ്ക്കി​ടെ അ​റി​യാ​തെ ഉ​യ​രു​ന്ന വി​ഹ്വ​ല​മാ​യ നി​ല​വി​ളി​ക​ളും അ​ക​മ്പ​ടി​യാ​കു​ന്ന ചി​രി​യു​ടെ ചി​ല​മ്പ​ലു​ക​ളും. ഒ​ടു​വി​ല്‍ സാ​ഹ​സി​ക​ത​യ്ക്ക് ആ​ശ്വാ​സ​മാ​യി അ​ങ്ങ​ക​ലെ കൂ​ടാ​ര​ങ്ങ​ളു​ടെ വ​ര്‍ണ​ത്ത​ല​പ്പു​ക​ള്‍ കാ​ണാ​റാ​യി. അ​ടു​ത്തേ​ക്കു ചെ​ല്ലു​മ്പോ​ള്‍ വ​ലി​യ ക​മാ​നം, സിം​ഹ​ങ്ങ​ളു​ടെ വ​ലി​യ പ്ര​തി​മ​ക​ളൊ​ക്കെ മു​ന്നി​ല്‍ വ​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തു ത​ന്നെ ഒ​ട്ട​ക സ​വാ​രി​ക്കു​ള്ള സ​ന്നാ​ഹ​ങ്ങ​ള്‍. മ​ണ​ല്‍ക്കാ​ട്ടി​ലൂ​ടെ ദീ​ര്‍ഘ​ദൂ​രം ഒ​ട്ട​ക​പ്പു​റ​ത്തു സ​വാ​രി ന​ട​ത്ത​ണ​മെ​ങ്കി​ല്‍ അ​ങ്ങ​നെ, അ​ത്ര​യ്ക്ക് ആ​ഡം​ബ​രം വേ​ണ്ടെ​ന്നാ​ണെ​ങ്കി​ല്‍ ക്യാം​പി​നു ചു​റ്റും ഒ​ന്നു ക​റ​ങ്ങി വ​രു​ക​യു​മാ​വാം.
ജേ​ക്ക​ബി​ന്‍റെ സ്വ​ര്‍ഗ​രാ​ജ്യ​ത്തി​ലൊ​ക്കെ ക​ണ്ടു മോ​ഹി​ച്ച ഡെ​സേ​ര്‍ട്ട് ബൈ​ക്കാ​യി​രു​ന്നു ഈ ​നേ​ര​മ​ത്ര​യും മ​ന​സി​ല്‍. ക്വാ​ഡ് ബൈ​ക്ക് എ​ന്നാ​ണ​തി​നു പേ​രെ​ന്ന് അ​വി​ടെ വ​ച്ചു മ​ന​സി​ലാ​യി. ച​ക്രം നാ​ലു​ണ്ട്. എ​ന്നാ​ലും, ടൂ ​വീ​ല​ര്‍ ഓ​ടി​ച്ചു ശീ​ലി​ച്ച​വ​ര്‍ അ​തി​ല്‍ ക​യ​റി​യി​രു​ന്ന് ഹാ​ന്‍ഡി​ല്‍ പി​ടി​ക്കു​മ്പോ​ള്‍ അ​റി​യാ​തെ ബാ​ല​ന്‍സ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു പോ​കും, ഒ​രു​ത​രം മ​സി​ല്‍ മെ​മ്മ​റി. പ്ലാ​റ്റ്ഫോ​മി​ല്‍ നി​ന്നു കാ​ലെ​ടു​ത്ത് നി​ല​ത്തു കു​ത്താ​ന്‍ തോ​ന്നും. വേ​ണ​മെ​ന്നു വ​ച്ചാ​ല്‍ പോ​ലും ഈ ​സാ​ധ​നം മ​റി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്ന ബോ​ധം മ​ന​സി​ലു​റ​യ്ക്കാ​ന്‍ സ​മ​യം കു​റ​ച്ചെ​ടു​ക്കും.
ബാ​ല​ന്‍സ് പി​ടി​ച്ച് പി​ടി​ച്ച് നി​ന്നി​ട​ത്തു വ​ട്ട​ത്തി​ല്‍ ചു​റ്റു​ന്ന വ​ണ്ടി​യു​ടെ ച​ക്ര​പ്പാ​ടു​ക​ള്‍ കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ വ​ലി​യ വൃ​ത്ത​ങ്ങ​ള്‍ വ​ര​ച്ചു തു​ട​ങ്ങു​മ്പോ​ള്‍ ആ​ശ്വാ​സ​വും ആ​വേ​ശ​വും ഒ​പ്പ​ത്തി​നൊ​പ്പം. മ​ണ​ലി​ല്‍ ഹാ​ന്‍ഡി​ല്‍ ബാ​ല​ന്‍സൊ​ക്കെ ശ​രി​യാ​യി വ​രു​മ്പോ​ള്‍ കു​ന്നു ക​യ​റാ​നും കു​ത്ത​നെ താ​ഴേ​ക്കു ചാ​ടി​ക്കാ​നു​മൊ​ക്കെ തോ​ന്നി​യെ​ന്നി​രി​ക്കും. പ​ക്ഷേ, മ​ണ​ലി​ല്‍ പു​ത​ഞ്ഞാ​ല്‍ പി​ന്നെ ര​ക്ഷ​യി​ല്ല. വേ​റേ വ​ണ്ടി​യി​ല്‍ ആ​ളെ​ത്തി​യി​ട്ടു വേ​ണം റി​വേ​ഴ്സ് ഗി​യ​റൊ​ക്കെ​യി​ട്ട് പി​ന്നോ​ട്ട് ചാ​ടി​ച്ചെ​ടു​ക്കാ​ന്‍.
മ​ഞ്ഞ​യെ ചു​വ​പ്പി​ക്കു​ന്ന സൂ​ര്യ​ന്‍
ക്വാ​ഡ് ബൈ​ക്കി​ലെ ക​റ​ക്കം ക​ഴി​യു​മ്പോ​ഴേ​ക്കും ക്യാം​പി​ല്‍ ല​ഘു ഭ​ക്ഷ​ണ​ത്തി​നു​ള്ള ഒ​രു​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ടാ​വും. നാ​ട്ടി​ല്‍ കി​ട്ടു​ന്ന ഷ​വ​ര്‍മ അ​വി​ടെ എ​ത്ര അ​റ​ബി​ക് ആ​യൊ​ന്നും തോ​ന്ന​ണ​മെ​ന്നി​ല്ല. ടെ​ന്‍റു​ക​ളാ​ല്‍ ചു​റ്റ​പ്പെ​ട്ട മ​ണ​ല്‍പ്പ​ര​പ്പി​ന്‍റെ ഒ​ത്ത ന​ടു​വി​ല്‍ വൃ​ത്താ​കൃ​തി​യി​ലു​ള്ള വേ​ദി. അ​തി​നു ലം​ബ​മാ​യി ചു​റ്റും നി​ര​ത്തി​യ, പൊ​ക്കം തീ​രെ കു​റ​ഞ്ഞ മേ​ശ​ക​ള്‍. ത​റ​യി​ല്‍ ഇ​രി​ക്കാ​ന്‍ കു​ഷ്യ​നു​ക​ള്‍. ഇ​രു​ട്ടു വീ​ണു തു​ട​ങ്ങി​യി​രി​ക്കു​ന്നു. ദി​ക്ക​റി​യാ​തെ ചു​വ​പ്പു രാ​ശി​യി​ലേ​ക്ക് ക​ണ്ണു​ക​ള്‍ ച​ലി​ക്കു​മ്പോ​ള്‍ മ​ണ​ല്‍ക്കു​ന്നു​ക​ള്‍ക്ക​പ്പു​റ​ത്തേ​ക്കു മ​റ​യാ​ന്‍ സൂ​ര്യ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു.
ക്യാം​പി​ന്‍റെ പ​ടി​ഞ്ഞാ​റേ അ​തി​രി​ല്‍ കോ​ട്ട കെ​ട്ടി​യ പോ​ലൊ​രു മ​ണ​ല്‍ക്കു​ന്ന്. ഓ​ടി​ക്ക​യ​റാ​മെ​ന്ന മോ​ഹം മൂ​ന്നോ നാ​ലോ ചു​വ​ടി​ല്‍ അ​സ്ത​മി​ച്ചു. പൂ​ണ്ടു പോ​കു​ന്ന പാ​ദ​ങ്ങ​ള്‍ വ​ലി​ച്ചെ​ടു​ത്ത് വ​ലി​ഞ്ഞു ക​യ​റി​യ​പ്പോ​ഴേ​ക്കും ല​ഘു​ഭ​ക്ഷ​ണം ന​ല്ലോ​ണം ദ​ഹി​ച്ചി​ട്ടു​ണ്ടാ​വും. പ​ക്ഷേ, അ​വി​ടെ​നി​ന്നു​ള്ള കാ​ഴ്ച അ​തെ​ല്ലാം മ​റ​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. മ​ണ​ലി​ന്‍റെ മ​ങ്ങി​യ മ​ഞ്ഞ നി​റ​ത്തി​ന് ആ​ഴം കൂ​ടി​യി​രി​ക്കു​ന്നു. അ​ല്‍പ്പം മു​ന്‍പു ക​ണ്ട പൊ​രി​വെ​യി​ലി​ന്‍റെ പൊ​ള്ളി​ക്കു​ന്ന ദൃ​ശ്യം ഫോ​ട്ടോ ഷോ​പ്പി​ലി​ട്ടൊ​ന്ന് ലൈ​റ്റ് കു​റ​ച്ച് കോ​ണ്‍ട്രാ​സ്റ്റ് കൂ​ട്ടി​യ എ​ഫ​ക്റ്റ്.
സാ​യം​സ​ന്ധ്യ​യി​ല്‍ പ​ടി​ഞ്ഞാ​റേ ച​ക്ര​വാ​ളം ചു​വ​പ്പി​ച്ച് ക​ട​ലി​ലേ​ക്ക് മു​ങ്ങി​ത്താ​ഴു​ന്ന സൂ​ര്യ​ന്‍…, നീ​ല​മ​ല​ക​ളെ ചെ​മ്പ​ട്ടു​ടു​പ്പി​ച്ച് പി​ന്നി​ലേ​ക്കു മ​റ​യു​ന്ന സൂ​ര്യ​ന്‍…, മ​ര​ക്കൂ​ട്ട​ങ്ങ​ളു​ടെ പ​ച്ച​പ്പി​നെ ക​റു​പ്പി​ച്ച് കാ​ട്ടി​ല്‍ ഇ​രു​ട്ടു വീ​ഴ്ത്തു​ന്ന സൂ​ര്യ​ന്‍… അ​ങ്ങ​നെ എ​ത്ര​യെ​ത്ര അ​സ്ത​മ​യ​ങ്ങ​ള്‍. അ​വ​യൊ​ക്കെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന​തു പോ​ലെ ഇ​താ ക​ണ്‍മു​ന്നി​ല്‍ സൂ​ര്യ​ന്‍ മ​ണ​ല്‍ ച​ക്ര​വാ​ള​ത്തി​ന​പ്പു​റ​ത്തേ​ക്ക് യാ​ത്ര​യാ​കു​ന്നു. അ​സ്ത​മ​യ​ത്തി​ന്‍റെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യൊ​രു ദൃ​ശ്യം. വ​ര്‍ണ സ​മൃ​ദ്ധി​യു​ടെ കോം​പ്ലി​ക്കേ​ഷ​നു​ക​ളി​ല്ല. മേ​ഘ​ത്തി​ന്‍റെ ലാ​ഞ്ഛ​ന പോ​ലു​മി​ല്ലാ​ത്ത ആ​കാ​ശ​വും മ​ണ​ലി​ന്‍റേ​ത​ല്ലാ​തെ ഒ​രു നി​റ​വും കാ​ണാ​നി​ല്ലാ​ത്ത ഭൂ​മി​യും, അ​തി​നു ന​ടു​വി​ല്‍ ക​ത്തി​ത്തീ​രാ​റാ​യ സൂ​ര്യ​നും. ഏ​റ്റ​വും എ​ളി​മ​യു​ള്ളൊ​രു അ​സ്ത​മ​യ ദൃ​ശ്യം.
കു​ന്നി​ല്‍ നി​ന്നു തി​രി​ച്ചി​റ​ങ്ങാ​ന്‍ എ​ളു​പ്പം, സ്കേ​റ്റ് ബോ​ര്‍ഡ് ര​ണ്ടു മൂ​ന്നെ​ണ്ണം വെ​റു​തേ കി​ട​ക്കു​ന്നു. ഇ​റ​ങ്ങി​ച്ചെ​ലു​മ്പോ​ഴേ​ക്കും വേ​ദി​ക്കു ചു​റ്റും തി​ര​ക്കേ​റി​ത്തു​ട​ങ്ങി. കാ​ഴ്ച​യ്ക്കു ത​ട​സ​മു​ണ്ടാ​ക്കും വി​ധം എ​ഴു​ന്നേ​റ്റു നി​ല്‍ക്ക​രു​തെ​ന്ന അ​നൗ​ണ്‍സ്മെ​ന്‍റു​ക​ള്‍ ഉ​യ​ര്‍ന്നു തു​ട​ങ്ങി. വേ​ദി​യി​ലേ​ക്കു മാ​റ്റം പ്ര​കാ​ശം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ക​ലാ പ്ര​ക​ട​ന​ങ്ങ​ള്‍ക്കു തു​ട​ക്ക​മാ​കു​ക​യാ​ണ്. ഫ​യ​ര്‍ ഡാ​ന്‍സ്, ത​ന്യൂ​റ, ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഷോ ​സ്റ്റോ​പ്പ​റാ​യി ബെ​ല്ലി ഡാ​ന്‍സ്. ഗ​ള്‍ഫ് പ​ര്യ​ട​ന​ങ്ങ​ളി​ലെ സ്റ്റീ​രി​യോ​ടൈ​പ്പ് ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​ടം നേ​ടി​ക്ക​ഴി​ഞ്ഞ ഇ​തി​നൊ​ന്നും പ​ക്ഷേ, എ​മി​റേ​റ്റി​ന്‍റെ ച​രി​ത്ര​വു​മാ​യോ സം​സ്കാ​ര​വു​മാ​യോ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന​ത് മ​റ്റൊ​രു കാ​ര്യം.
ബെ​ല്ലി ഡാ​ന്‍സി​ന്‍റെ അ​വ​സാ​ന​ത്തെ താ​ള​വും പ​തി​ഞ്ഞി​ല്ലാ​താ​കു​ന്നു. അ​പ്പോ​ഴേ​ക്കും ചു​റ്റു​മു​ള്ള ടെ​ന്‍റു​ക​ളി​ലൊ​ന്നി​ലെ മ​ദ്യ​ശാ​ല​യി​ല്‍ സ്റ്റോ​ക്ക് തീ​രാ​റാ​യി​ട്ടു​ണ്ടാ​വും; മൈ​ലാ​ഞ്ചി​യി​ടാ​ന്‍ വെ​ളി​ച്ചം ശേ​ഷി​ക്കാ​താ​യി​രു​ന്നു; ജ്യൂ​സ് ക​ട​ക​ളി​ലെ പ​ഴ​ക്കൂ​ട​ക​ള്‍ കാ​ലി​യാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു; വി​ഭ​വ​സ​മൃ​ദ്ധ​മാ​യ അ​റ​ബി​ക് ബു​ഫെ ഡി​ന്ന​റും ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു…
മ​ട​ക്ക​യാ​ത്ര​യി​ല്‍ ഡ്യൂ​ണ്‍ ബാ​ഷി​ങ്ങൊ​ന്നു​മി​ല്ല. ന​ക്ഷ​ത്രാ​ങ്കി​ത​മാ​യ ആ​കാ​ശ​ത്തി​നു കീ​ഴെ അ​ന​ന്ത വി​ശാ​ല​മാ​യ മ​രു​ഭൂ​മി​ക്കു ന​ടു​വി​ലൂ​ടെ അ​വ​സാ​ന​മി​ല്ലാ​ത നീ​ണ്ടു കി​ട​ക്കു​ന്ന വി​ശാ​ല​മാ​യ റോ​ഡി​ല്‍ ശാ​ന്ത​മാ​യ യാ​ത്ര. ഉ​റ​ക്ക​ത്തി​ലേ​ക്കു വ​ഴു​തു​മ്പോ​ള്‍ മ​ന​സി​ലെ മ​രു​പ്പ​ച്ച​ക​ള്‍ മ​ണ​ല്‍ക്കു​ന്നു​ക​ള്‍ തീ​വ്ര​വേ​ഗ​ത്തി​ല്‍ ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു…. ദു​ബാ​യ് ഹൊ​റൈ​സ​ണ്‍ എ​ന്നു വി​ളി​ക്കു​ന്ന, പ​ടു​കൂ​റ്റ​ന്‍ കെ​ട്ടി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള വെ​ളി​ച്ചം തീ​ര്‍ക്കു​ന്ന പു​തി​യ ന​ഗ​ര ച​ക്ര​വാ​ള​ത്തി​ലേ​ക്കു മ​ട​ക്കം. ദു​ബാ​യി​യു​ടെ ജീ​വ​ന്‍ ഈ ​പി​ന്നി​ടു​ന്ന മ​ണ​ല്‍ക്കാ​ട്ടി​ലാ​യി​രു​ന്നു എ​ന്ന്; മു​ന്നി​ല്‍ കാ​ണു​ന്ന കോ​ണ്‍ക്രീ​റ്റ് യാ​ന്ത്രി​ക​ത​ക​ളി​ല​ല്ലെ​ന്ന് ഒ​ക്കെ തോ​ന്നി​ക്കു​ന്ന അ​നു​ഭൂ​തി​ക​ളി​ലൂ​ടെ​യാ​ണാ മ​ട​ക്കം. ബു​ര്‍ജ് ഖ​ലീ​ഫ​യും ദു​ബാ​യ് മാ​ളും മ്യൂ​സി​ക്ക​ല്‍ ഫൗ​ണ്ട​നു​മൊ​ക്കെ ഏ​തോ പു​ല​ര്‍കാ​ല സ്വ​പ്നം പോ​ലെ മ​റ​വി​യി​ലേ​ക്കു മ​റ​യു​മ്പോ​ള്‍, മ​ന​സി​ലെ മ​രു​ഭൂ​മി​യാ​കെ ക​ണ്ണു​ക​ളെ ക​ട​ലോ​ളം ത്ര​സി​പ്പി​ക്കു​ന്നൊ​രു മ​രു​പ്പ​ച്ച​യാ​യി ശേ​ഷി​ച്ചി​രു​ന്നു.

Leave A Reply

Your email address will not be published.