ലിബിയയിൽ ചാവേറാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു
ബെങ്കാസി: കിഴക്കൻ ലിബിയയിലെ അജ്ദാബിയയിൽ സുരക്ഷാ സംഘത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തിൽ സാധാരണക്കാരുൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടക വസ്തുക്കൾ നിറച്ച കാറിലെത്തിയ ഭീകരൻ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മാർച്ച് ആദ്യം അജ്ദാബിയയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.