ലിവർപൂൾ ലയൺസ് വോളിബാൾ ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബാൾ ടൂർണമെന്റ് ഈ വരുന്ന നവംബർ 17 നു രാവിലെ പത്തുമണിമുതൽ കെൻസിംഗ്ടൺ സ്പോർട്സ് ഹാളിൽ വെച്ച് നടത്തപ്പെടും .. മുൻകാല ചാമ്പ്യന്മാരും
പുതിയതാരനിരകളും അണിനിരക്കുന്ന ഈ കായിക മാമാങ്കത്തിൽ .. വിയന്ന .. കെ വി സി birmingham.. ഈഗിൾസ് പ്ലെയ്മോത് .. എൽ ആൻഡ് ഡി സ്ട്രൈക്കേഴ്സ് ല്യൂട്ടൻ .. ഗ്ളൗസ്റ്റർ .. പ്രെസ്റ്റൺ ..ഷെഫീൽഡ് സ്പൈക്കേഴ്സ് .. ലിവർപൂൾ ലയൺസ് .. ലിവർപൂൾ ലയൺസ് റിസേർവേസ് ..
എന്നി ടീമുകൾ മാറ്റുരക്കുന്ന .. മിന്നുന്ന സ്മാഷുകളും പൊന്നുന്ന ബ്ലോക്കുകളും നിറഞ്ഞ ഈ കായിക മാമാങ്കത്തിന് കാണികളാകുവാനും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുവാനുമായി .. യൂകെയിലെയും യൂറോപ്പിലെയും എല്ലാ കായിക പ്രേമികളെയും ഞങ്ങൾ ജൂബിലി സ്പോർട്സ് സെന്റർ ലിവര്പൂളിലേക്കു സഹർഷം സ്വാഗതം ചെയ്തുകൊള്ളുന്നു ..
മിതമായനിരക്കിൽ വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങളുടെ സ്റ്റാൾ ഒരുക്കിയിട്ടുണ്ട് ..