ലിവർപൂൾ വോളിബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെൻറ് (17-11-18)ശനിയാഴ്ച 9 മണിമുതൽ.
യൂറോപ്പിലെ പ്രമുഖ ടീമുകളായ അയർലൻഡ് ,വിയറ്റ്നാ എന്നിവർ വോളിബോൾ ടൂർണമെൻറ് പങ്കെടുക്കുന്നു.
യുകെയിൽ നിന്നും പ്രമുഖ വോളിബോൾ ക്ലബായ ബർമിങ്ഹാം,ഷെഫീൽ,ലിവർപൂൾ,കേംബ്രിഡ്ജ്,പ്ലിമത് ,ല്യൂട്ടൻ
എന്നീ ടീമുകൾ മാറ്റുരയ്ക്കുന്ന അതിമനോഹരമായ വോളിബോൾ മാമാങ്കം കാണുവാൻ വേണ്ടി എല്ലാ വോളിബോൾ പ്രേമികളെയും ലിവർപൂൾ വോളിബോൾ ക്ലബ് സ്വാഗതം ചെയ്യുന്നു.
എല്ലാ ടീമുകളും കടുത്ത പരിശീലനത്തിലാണ്.ലിവർപൂൾ ടീം കോച്ച് ജിനോ അച്ഛൻറെ കീഴിൽ കടുത്ത പരിശീലനം തുടരുകയാണ് ടീമിൻറെ പരിശീലനത്തിൽ കോച്ച് സംതൃപ്തി രേഖപ്പെടുത്തി.