മേജര്‍ രവി വീണ്ടും പട്ടാള ചിത്രവുമായി എത്തുന്നു.വാഗാ ബോര്‍ഡര്‍’ എന്നാണ് പേര് ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അഭിനേതാക്കളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രം താന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അതൊരു പട്ടാളക്കഥയല്ലെന്നുമാണ് മേജര്‍ രവി നേരത്തേ പറഞ്ഞിരുന്നത് മേജറിന്റെ സമീപകാല പട്ടാള പടങ്ങള്‍ പ്രമേയത്തിലെ സമാനതയും വിരസമായ അവതരണവും മൂലം വന്‍ പരാജയങ്ങളായിമാറിയിരുന്നു.