
വെഴിതെറ്റിപോയാൽ വിഷമിക്കേണ്ട , സഹായി ആപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് : വഴിതെറ്റി എവിടെയെങ്കിലും ഒറ്റപ്പെട്ടു പോകുകയോ, ആരെങ്കിലും തട്ടികൊണ്ടു പോകുകയോ ചെയ്താല്‍ പോലീസിന്റെ സഹായം തേടുന്നതിന് പുതിയ കുവൈറ്റിൽ പുതിയ മൊബൈൽ ആപ്പ് . കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് പൊലീസ് വകുപ്പുവഴി പുതിയ സഹായ സംവിധാനം പുറത്തിറക്കിയത്. കടലില്‍ മത്സ്യബന്ധനത്തിന് പോയോ മറ്റേതെങ്കിലും തരത്തില്‍ കടലില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്കും ഈ അപ്ലിക്കേഷന്‍ സഹായകരമാകും.
സഹായം ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ ചെയ്ത് അഭ്യര്‍ത്ഥന നടത്തേണ്ട ആവശ്യമില്ല, മറിച്ച് ഈ അപ്ലിക്കേഷനില്‍ ഒന്നമര്‍ത്തിയാല്‍ മതിയാകും. ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലായെങ്കിലും ജി.പിഎസ് സംവിധാനം ഫോണില്‍ ഉണ്ടായാല്‍ മതിയാകും. ഇത് വഴി രക്ഷാ പ്രവര്‍ത്തകര്‍ക്ക് സഹായം ആവശ്യമുള്ളയാളുടെ അടുക്കലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്ന് അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത്, തങ്ങളുടെ ഫോണ്‍ നമ്പര്‍, സിവില്‍ ഐഡി, ബന്ധുക്കളുടെയോ/അടുത്ത സുഹൃത്തുക്കളുടെയോ ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ മന്ത്രാലയത്തിന് ആപ് വഴി രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും സാഹചര്യത്തില്‍ സഹായം ആവശ്യമെങ്കില്‍ ആപ്പിലെ ‘ഹെല്പ് മീ’ എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ രക്ഷാ കേന്ദ്രത്തില്‍ മെസേജ് പ്രത്യക്ഷപ്പെടുകയും ആവശ്യമായ സഹായം ലഭ്യമാവുകയും ചെയ്യും.