ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികള്‍
തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ പ്രതിയായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കൂടി പ്രതി പട്ടികയിൽ ചേര്‍ത്തു. അമ്മ സിന്ധുവും അമ്മാവന് നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്തത്.
ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. ഷാരോണിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഗ്രീഷ്മയെ ഇന്ന് വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷാരോണിന്റെ കൊലപാതകം; പ്രതി ഗ്രീഷ്മയുടെ വീടിനു നേരെ കല്ലേറ്
തിരുവനന്തപുരം: പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഞായറാഴ്ച രാത്രിയുണ്ടായ കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ഗ്രീഷ്മയുടെ മാതാപിതാക്കളും പോലീസ് കസ്റ്റഡിയിലായിരുന്നതിനാല്‍ സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തമിഴ്നാട്ടില്‍പ്പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഈ വീട്ടില്‍വച്ചാണ് ഷാരോണിന് വിഷം കലര്‍ത്തിയ കഷായം നല്‍കിയത്.
കേസില്‍ ഷാരോണിന്റെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. മറ്റൊരു വിവാഹം തീരുമാനിച്ചപ്പോള്‍ ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ ഞായറാഴ്ച നടന്ന ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തിയത്.