സ്കൈപ്പ്, ഫേസ് ടൈം എന്നിവക്ക് യു.എ.ഇയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്.
സ്കൈപ്പ്, ഫേസ് ടൈം എന്നിവക്ക് യു.എ.ഇയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചേക്കും. യു.എ.ഇ ടെലികോം ക്രമീകരണ അതോറിറ്റിക്കു കീഴില്‍ ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. അറബ് പത്രമായ അൽഇത്തിഹാദാണ് ഇതു സംബന്ധിച്ച വാർത്ത നല്‍കിയത്. സ്കൈപ്പ്, ഫേസ്ടൈം എന്നിവക്ക് ഏർപ്പെടുത്തിയ വിലക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ്, ആപ്പിൾ അധികൃതരുമായി ടെലികോം അതോറിറ്റി ചർച്ച ആരംഭിച്ചതായിട്ടാണ് റിപ്പോർട്ട്. ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും പല തലങ്ങളിലായി അതു തുടരുകയാണെന്നും യു.എ.ഇ ടെലികോം ക്രമീകരണ അതോറിറ്റി ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരിയെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി.
മൈക്രോസോഫ്റ്റ് യു.എ.ഇയിൽ പശ്ചിമേഷ്യയിലേക്ക് വേണ്ടി രണ്ട് കേന്ദ്രങ്ങൾ അടുത്തിടെയാണ് യു.എ.ഇയിൽ ആരംഭിച്ചത്. വീഡിയോ കോളിനായി ഇത്തിസാലാത്ത് പ്രത്യേക നിരക്കിൽ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.