Take a fresh look at your lifestyle.

അടിച്ചുതകർക്കാൻ തയ്യാറായി ടീം ഇന്ത്യ

ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്‌നയും കളിക്കും. പഞ്ചാബിന് വേണ്ടിയാണ് യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും കളത്തിലിറങ്ങുന്നതെങ്കില്‍ ഉത്തര്‍ പ്രദേശിന് വേണ്ടിയാണ് റെയ്‌ന ബാറ്റേന്തുന്നത്.ഐപിഎല്ലിന് മുന്നോടിയായിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടി20 ടൂര്‍ണമെന്റ് നടക്കുന്നത് എന്നതിനാല്‍ ഈ മത്സരത്തിലെ പ്രകടനം താരങ്ങളുടെ ഭാവി തന്നെ തീരുമാനിക്കും.പഞ്ചാബ് ടീമിന്റെ നായകനായാണ് ഹര്‍ഭജന്‍ സിംഗ് കളിക്കുന്നത്. യുവരാജ് സിംഗിനാകട്ടെ കളിക്കളത്തിലേക്കുളള തിരിച്ചുവരവ് കൂടിയാണ് ഈ മത്സരം. നേരത്തെ രഞ്ജി ട്രോഫി പഞ്ചാബ് ടീമില്‍ ഇരുവരും ഇടം പിടിച്ചിരുന്നെങ്കിലും ഹര്‍ഭജന്‍ രണ്ട് മത്സരത്തിലും യുവരാജ് ഒരു മത്സരത്തിലും മാത്രമാണ് കളിച്ചത്. പഞ്ചാബ് ടീമിന് പ്രാഥമിക റൗണ്ട് അതിജയിക്കാനും കഴിഞ്ഞിരുന്നില്ല.

Leave A Reply

Your email address will not be published.