Take a fresh look at your lifestyle.

അഭയാകേസ് വാദം നീട്ടിവെക്കാനുള്ള അച്ഛന്മാർ ആയ പ്രതികളുടെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

26വർഷം ആയിട്ടും എങ്ങും എത്താതെ അഭയാകേസ് തുടരുമ്പോൾ കേസ്സിൽ നിന്നും ഊരാനുള്ള പ്രതികളുടെ  ശ്രമം തിരുവനന്തപുരം സി ബി ഐ കോടതിയിൽ പരാജയപ്പെട്ട പ്രതികളുടെ ഹർജിയ്ക്ക് ഹൈക്കോടതിയിലും തിരിച്ചടി.ഹൈക്കോടതി ഹർജി തള്ളി

കേസിൽ പ്രതികൾക്കുമേൽ കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ നിർത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണിത്.നേരത്തെ, രണ്ടു പ്രതികളും നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, മറ്റൊരു പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു.

സാഹചര്യത്തെളിവുകളുടേയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Leave A Reply

Your email address will not be published.