Take a fresh look at your lifestyle.

അയര്‍ലണ്ടിലെ ലീഗയെ കാണാതായിട്ട് ഒരാഴ്ച ഭര്‍ത്താവ് കേരളത്തിലെത്തി, അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് കേരള പോലീസ്

തിരുവനന്തപുരം: വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞ മാസം 21ന് അയര്‍ലണ്ടിലെ കോര്‍ക്കില്‍ ഹോട്ടല്‍ ജീവനക്കാരിയായ ലിഗ സ്‌ക്രോമെനും സഹോദരി ലില്‍സിയും പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആയുര്‍വേദ ആശുപത്രിയിലെത്തുന്നത്. ഫോണും പാസ്പോര്‍ട്ടുമെല്ലാം ഉപേക്ഷിച്ച് ഒരു ഓട്ടോയില്‍ കയറി കോവളത്തുപോയ ലിഗയെ കുറിച്ച് പിന്നീട് ഒരു അറിവുമില്ലെന്നാണ് സഹോദരിയുടെ പരാതി.ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിയ്ക്കും ബന്ധുകള്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടര്‍ന്ന് ലിഗയെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ഖ്യാപിച്ചിരിക്കുകയാണ് ബന്ധുക്കള്‍.പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് അയര്‍ലണ്ടില്‍ നിന്നും വിവരമറിഞ്ഞെത്തിയ ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ പറയുന്നു. പലയിടത്തും നേരിട്ട മോശം അനുഭവങ്ങളും അദ്ദേഹം മറച്ചുവെച്ചില്ല. പക്ഷേ അതൊന്നും ആന്‍ഡ്രുവിന് വിഷയമല്ല. ഭാര്യയെ കണ്ടെത്തുക മാത്രമാണ് ലക്ഷ്യം.

നീല നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത ലെഗിന്‍സുമാണ് കാണാതാകുമ്പോള്‍ ലിഗ ധരിച്ചിരുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471 – 2716100 , 9497980148 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു. മുമ്പ് വര്‍ക്കലയില്‍ വച്ചും ലിഗയെ കാണാതായി പരാതിയുണ്ടായിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിനൊടില്‍ യുവതിയെ ബീച്ചില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Leave A Reply

Your email address will not be published.