Take a fresh look at your lifestyle.

അ​വ​ധി​ക്കാ​ല​ത്തും പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ കു​ട്ടി​ക്കൂ​ട്ടം; ഇ​ന്ന​ലെ ചൂ​ട് 33 ഡി​ഗ്രി​യി​ലെ​ത്തി

പ​രീ​ക്ഷാ​ക്കാ​ലം പി​ന്നി​ട്ടു​വെ​ങ്കി​ലും ക​ന​ത്ത ചൂ​ടി​ൽ പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ വ​ല​യു​ക​യാ​ണ് കു​ട്ടി​ക്കൂ​ട്ടം. 10,12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ബാ​ക്കി​യാ​യ​തോ​ടെ സി​ബി​എ​സ്ഇ​ക്കാ​ർ അ​വ​ധി​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​വ​ധി​ക്കാ​ല​മെ​ന്നാ​ൽ കൊ​യ്തൊ​ഴി​ഞ്ഞ പാ​ട​ത്തും വ​ഴി​വ​ക്കി​ലു​മു​ള്ള ക​ളി​ക​ളെ​ന്ന കാ​ഴ്ച​പ്പാ​ട് ത​ന്നെ മാ​റു​ക​യാ​ണ്. നാ​ട്ടി​ൽ​പു​റ​ങ്ങ​ളി​ൽ​പ്പോ​ലും ഇ​ത്ത​ര​ത്തി​ലൂ​ള്ള ക​ളി​ക്കൂ​ട്ട​ങ്ങ​ളെ കാ​ണാ​നി​ല്ലെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സ്ഥി​തി.
അ​വ​ധി​ക്കാ​ല​മെ​ത്തി​യി​ട്ടും ക​ന​ത്ത ചൂ​ടു​മൂ​ലം ടി​വി​യും കം​പ്യൂ​ട്ട​റും ആ​ശ്ര​യി​ച്ച് സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളേ​റെ​യും. ഈ​സ്റ്റ​ർ പി​ന്നി​ട്ടാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്ത് ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളാ​ണ് വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ക​ണ​ക്കും വ്യാ​ക​ര​ണ​വും ഭാ​ഷ​യും പ്ര​സം​ഗ​വു​മൊ​ക്കെ മാ​റി വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​ലേ​ക്കു വ​രെ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഈ ​രീ​തി. നൃ​ത്തം, സം​ഗീ​തം, വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള പ​തി​വു പ​രി​ശീ​ല​ന സാ​ധ്യ​ത​ക​ളും മ​ങ്ങി​യി​ട്ടി​ല്ല. ശാ​സ്ത്ര​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ളി​ലേ​ക്കു വാ​തി​ൽ തു​റ​ന്ന് തോ​ട്ടു​വ പൂ​ർ​ണോ​ദ​യ വി​ദ്യാ​നി​കേ​ത​ൻ വി​മാ​ന​ത്തെ തൊ​ട്ട​റി​യാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​ത്.
അ​വ​ധി​യു​ടെ ദി​ന​ങ്ങ​ൾ പി​ന്നി​ടു​ന്ന​തി​നൊ​പ്പം ചൂ​ട് കൂ​ടി​വ​രു​ന്ന​താ​യാ​ണു ക​ണ​ക്ക്. ഇ​ന്ന​ലെ ഈ ​മേ​ഖ​ല​യി​ൽ 33 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ വ​രെ​യെ​ത്തി ചൂ​ട്. രാ​ത്രി​യെ​ത്തി​യി​ട്ടും ചൂ​ടി​ന് കു​റ​വു​ണ്ടാ​യി​ല്ലെ​ന്ന​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും പ​ല​യി​ട​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടാ​ക്കി​യി​ല്ല. ക​ന​ത്ത​വേ​ന​ൽ​ച്ചൂ​ടു മൂ​ലം തൊ​ഴി​ലി​ട​ങ്ങ​ളി​ൽ​വ​രെ സ​മ​യ​ക്ര​മം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ വീ​ടി​നു പു​റ​ത്തി​റ​ക്കു​ന്ന​തി​ൽ അ​വ​ധി​ക്കാ​ല​ത്തും മാ​താ​പി​താ​ക്ക​ൾ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​.

Leave A Reply

Your email address will not be published.