Take a fresh look at your lifestyle.

ഋഷിരാജ് സിങ് കേന്ദ്രത്തിലേക്ക്

തിരുവനന്തപുരം∙ ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽനിന്നു ഡിജിപി: ഋഷിരാജ് സിങ് മാത്രം. കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും മറികടന്നാണു സിങ് ഇടം നേടിയത്.

കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിൽ നിയമിക്കപ്പെടാനുള്ള പട്ടികയിൽ ഇടം നേടിയതിനു തൊട്ടുപിന്നാലെ, എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നൽകി. നേരത്തേ, ജേക്കബ് തോമസിനെ മാറ്റിയ സമയത്തു ഡിജിപിയുടെ കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ പദവിയിൽ സർക്കാർ സിങ്ങിനെ പരിഗണിച്ചില്ല. സംസ്ഥാന പൊലീസ് മേധാവിയായ ബെഹ്റയ്ക്കു തന്നെ ഈ കസേരയും നൽകി. അതിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിലും സിങ് പരസ്യമായി പ്രതികരിച്ചിരുന്നില്ല.

Leave A Reply

Your email address will not be published.