മാഞ്ചസ്റ്റർ:- മലയാളി കൾച്ചറൽ അസോസ്സിയേഷന്റെ പുതിയ സംരംഭമായ എം. എം.സി.എ ക്ലബ്ബിന് ഇന്ന്(28/04/2018) തുടക്കം കുറിയ്ക്കും. മാഞ്ചസ്റ്ററിലെ മലയാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമായ എം.എം.സി.എ മലയാളി സമൂഹത്തിന്, ജാതിമത ഭേദമെന്യേ ഒത്ത് കൂടി സമൂഹ നന്മയ്ക്കായി എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് വിചിന്തനം ചെയ്യുന്ന ഒരു വേദിയാക്കി എം.എം.സി.എ ക്ലബ്ബിനെ മാറ്റുകയാണ് ഉദ്ദേശിക്കുന്നത്. അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും മാനസിക ഉല്ലാസവും വളർച്ചയാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം. നൂറ്റമ്പതിൽ പരം മലയാളികൾ അംഗങ്ങളായുള്ള മാഞ്ചസ്റ്ററിലെ ഏക സംഘടനയും യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നുമാണ് എം.എം.സി.എ.
പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന എം.എം.സി.എയുടെ നിലവിലുള്ള കമ്മിറ്റി നിരവധി പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന കരാട്ടേ ക്ലാസ്സകൾ, ബോളിവുഡ് ഡാൻസ് ക്ലാസ്സുകൾ എന്നിവയ്ക്ക് പുറമേ അടുത്ത മാസം മുതൽ കീബോർഡ് ക്ലാസ്സുകൾ, ട്യൂഷൻ ക്ലാസ്സുകൾ എന്നിവയും ആരംഭിക്കുവാണ് ഉദ്ദേശിക്കുന്നത്.
അസോസിയേഷന്റെ നഴ്സസ് ദിനാഘോഷം മെയ് 12ന് വിഥിൻഷോ ലൈഫ് സ്റ്റൈൽ സെന്ററിൽ വച്ച് ആഘോഷിക്കും. അന്നേ ദിവസം വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകൾ ഉണ്ടായിരിക്കും. ജൂൺ 9 ന് സ്പോർട്സ് ഡേ വിഥിൻഷോ ഹോളി ഹെഡ്ജ് പാർക്കിൽ വച്ച് നടക്കും.
എം.എം.സി.എയുടെ ഏകദിന ഫാമിലി ടൂർ ജൂൺ 23 ന്
സ്കാർബറോയിലേക്ക് ആയിരിക്കും നടത്തുന്നത്. എം.എം.സി.എ ഡാഡീസ് ഡേ ഔട്ട് ജൂൺ 30 ന് യുക്മ സംഘടിപ്പിച്ചിരിക്കുന്ന കേരളപൂരം വള്ളം കളി കാണുന്നതിനായിരിക്കും പോവുന്നത്.
എം.എം.സി.എ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങളും ഓണാഘോഷവും വിഥിൻഷോ ഫോറം സെന്ററിൽ വച്ച് സെപ്റ്റംബർ 15ന് വിപുലമായ പരിപാടികളോടെ നടക്കും. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് പ്രശസ്ത സിനിമാ ഹാസ്യതാരം പാഷാണം ഷാജിയും സംഘവും അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ ഉണ്ടായിരിക്കുന്നതാണ്.
എം. എം.സി.എയുടെ ഇന്ന് നടക്കുന്ന എം.എം.സി.എ ക്ലബ്ബിലും എല്ലാവരേയും സ്വാഗതം ചെയ്യുന്നതിനൊപ്പം, തുടർന്നുള്ള മാസങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന എല്ലാ പരിപാടികളിലും മുഴുവൻ അംഗങ്ങളുടേയും സാന്നിധ്യ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന്
ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള അഭ്യർത്ഥിച്ചു
എം.എം.സി.എ ക്ലബ്ബ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-