മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ബാർബിക്യൂവും ചാരിറ്റി പ്രവർത്തനങ്ങളും, യു.കെ.കെ.സി.എ യുടെ നവസാരഥികൾക്ക് സ്വീകരണവും ഏപ്രിൽ 28 ന് വിഥിൻഷോ സെന്റ്.ജോൺസ് കാത്തലിക് പ്രൈമറി സ്കൂളിൽ വച്ച് നടക്കും. എല്ലാവർഷവും അസോസിയേഷന്റെ അംഗങ്ങളുടെ പരസ്പര സ്നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ബാർബിക്യൂ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും, മുതിർന്നവർക്കും വിനോദവും, വിജ്ഞാനവും ഒക്കെയായി ഒരു ദിവസം ചിലവഴിക്കുവാൻ വേണ്ട എല്ലാം അന്നേ ദിവസം ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
“ഒരുമിച്ച് ഒരുമയോടെ ഒരു യാത്ര” എന്ന ആപ്തവാക്യവുമായി എം.കെ.സി.എയുടെ ഏകദിന വിനോദയാത്ര മെയ് 28ന് നോർത്ത് വെയിൽസിലെ പ്രകൃതി രമണീയമായ
ലാൻഡുനോയിലേക്കാണ് സംഘടിപ്പിച്ചിരിക്കുന്നത്.
എം.കെ.സി.എയുടെ ബാർബിക്യൂവിലേക്കും ഏകദിന വിനോദ യാത്രയിലേക്കും എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് ജിജി എബ്രഹാമും സെക്രട്ടറി
ജിജോ കിഴക്കേക്കാട്ടിൽ എന്നിവർ അറിയിച്ചു.
പരിപാടി നടക്കുന്ന സ്കൂളിന്റെ വിലാസം:-
ST. JOHNS SCHOOL,
WOODHOUSE LANE,
WYTHENSHAWE,
MANCHESTER,
M22 9NW.