Take a fresh look at your lifestyle.

കനത്ത കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മുതല്കന്യാകുമാരി വരെ തെക്കന്തീരത്ത് കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്മത്സ്യത്തൊഴിലാളികള്കടലില്പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ശ്രീലങ്കതമിഴ്നാട് തീരത്ത് രൂപപ്പെട്ട ന്യൂനമര്ദ്ദം ഞായറാഴ്ച ശക്തിയാര്ജിച്ച് പടിഞ്ഞാറേക്ക് നീങ്ങും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്വരെയാകാമെന്നും അറിയിപ്പുണ്ട്. അടുത്ത 36 മണിക്കൂര് മേഖലയില്മത്സ്യത്തൊഴിലാളികള്കടലില്പോകരുതെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കന്യാകുമാരിക്ക് തെക്കായാണ് ന്യൂനമര്ദ്ദം രൂപപ്പെടുന്നത്. നിലവിലെ പ്രവചനം പ്രകാരം പടിഞ്ഞാറന്ദിശയില്ലക്ഷദ്വീപിന് സമീപത്തേക്ക് അത് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും. ന്യൂനമര്ദപാത്തിയുടെ നേരിട്ടുള്ള സ്വാധീന മേഖലയില്കേരളത്തില്നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന കന്യാകുമാരി മേഖല, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം തീരം എന്നിവിടങ്ങളും ഉള്പ്പെടും. സാഹചര്യത്തില്‍ അടുത്ത 36 മണിക്കൂര്കന്യാകുമാരി ഉള്ക്കടല്‍, ശ്രീലങ്ക ഉള്ക്കടല്‍, ലക്ഷദ്വീപ് ഉള്ക്കടല്‍, തിരുവനന്തപുരം ഉള്ക്കടല്എന്നീ തെക്കേ ഇന്ത്യന്മേഖലയില്മത്സ്യബന്ധനം നടത്തരുത്സംസ്ഥാന ദുരന്ത നിവാരണം അതോറിറ്റി പുറത്തിറക്കിയ വാര്ത്താക്കുറിപ്പില്പറയുന്നു.

Leave A Reply

Your email address will not be published.