Take a fresh look at your lifestyle.

കാണാതായ വിദേശവനിതയുടെ മൃതദേഹം കടല്‍ത്തീരത്ത്

തിരുവന്തപുരം : പോത്തന്‍കോട്ടുനിന്ന് കാണാതായ 33 വയസുള്ള അയര്‍ലണ്ട് സ്വദേശിനി ലിഗ സ്കോമനയുടെ മൃതദേഹം കുളച്ചിലിലെ കടല്‍ത്തീരത്ത് കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ സഹോദരിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഈ മാസം പതിനാലിനായിരുന്നു ചികിത്സക്കും യോഗപഠനത്തിനുമായി ഇവരും ഭര്‍ത്താവും സഹോദരിയും തിരുവന്തരം പോത്തന്‍കോട്ടുള്ള ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്കുപോയ ലിഗ പിന്നീട് തിരിച്ചെത്തിയില്ല. അധികമാരോടും സംസാരിക്കത്ത സ്വഭാവമായിരുന്നു അവരുടേത്. പോസ്പോര്‍ട്ടും മൊബൈല്‍ ഫോണും എടുക്കാതെയാണ് ഇവര്‍ പുറത്തേക്ക് പോയത്.
ഇവരെ കണ്ടെത്തുവാന്‍ ഒരു ലക്ഷം രൂപാ റിവാര്‍ഡും ഭര്‍ത്താവ് ആന്‍ഡ്രൂസ് ഓഫര്‍ ചെയ്തിരുന്നു.

Leave A Reply

Your email address will not be published.