Take a fresh look at your lifestyle.

കുള്ളന്‍ വേഷത്തില്‍ ഷാരൂഖ് ഖാന്‍

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്യുന്ന ടീസർ പുറത്തിറങ്ങി.

കത്രീന കെയ്ഫ്, അനുഷ്ക ശർമ എന്നിവരാണ് നായികമാർ. തിരക്കഥ ഹിമാൻഷു ശർമ. സല്‍മാൻ ഖാൻ, ദീപിക പദുക്കോൺ, റാണി മുഖർജി, കജോൾ, ശ്രീദേവി എന്നിവര്‍ അതിഥിവേഷത്തിൽ എത്തുന്നു. സിനിമ ഡിസംബർ 21 ന് റിലീസ് ചെയ്യും.

Leave A Reply

Your email address will not be published.