Take a fresh look at your lifestyle.

കെസിഎ സ്റ്റോക്ക് ഓൺ ട്രെന്റ് ഓണാഘോഷം…

 സോബിച്ചൻ കോശി

സ്റ്റോക്ക് ഓൺ ട്രെന്റ് ∙ ജനസാഗരങ്ങളെ സാക്ഷി നിർത്തിക്കൊണ്ട് 2017 കെസിഎയുടെ ഓണാഘോഷം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

kca9471

രാവിലെ 10 മണിക്ക് ആരംഭിച്ച കലാകായിക മത്സരങ്ങളിൽ 100 കണക്കിന് കുട്ടികളും മുതിർന്നവരും പങ്കെടുത്തു. മുതിർന്നവരുടെ വടംവലി മത്സരം ശരിക്കും ആവേശതിമർപ്പിലാക്കി.

kca-onam-129

വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പി. മൂന്നു മണിക്ക് ആരംഭിച്ച സാംസ്കാരിക സമ്മേളനം, കെസിഎ പ്രസിഡന്റ് സോബിച്ചൻ കോശിയുടെ അധ്യക്ഷതയിൽ ചേർന്നു.

kca-onam-17

സാജു മാത്യു, റൺസ് ഏബ്രഹാം ആശംസ അർപ്പിച്ചു. ഡിക്ക് ജോസ് കൃതജ്ഞത അർപ്പിച്ചു.  യോഗാനന്തരം മാവേലിമന്നനെ (സൈജു എം. ജി.) വരവേറ്റു.

kca9542

തുടർന്ന് നടത്തിയ സ്കൂൾ ഓഫ് കെസിഎയുടെ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സ്കിറ്റുകൾ, വള്ളംകളി, കോലുകളി, കൈകൊട്ടിക്കളി, തിരുവാതിരകളി, നാടോടി നൃത്തങ്ങൾ,  പാഷ്യൻ ഡാൻസുകൾ നിറഞ്ഞു കവിഞ്ഞ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു.

kca9487

സ്കൂൾ ഓഫ് കെസിഎയുടെ കരോട്ട ഡമോൺസ്ട്രേഷനും ഉണ്ടായിരുന്നു. സ്റ്റോക്കിലെ സ്ത്രീ ഗായകരുടെ സംഗീത മാമാങ്കം അരങ്ങേറി.

kca9558

രാവോടടുത്തിട്ടും 100 കണക്കിന് ആളുകൾ ഓണാഘോഷം പൂർണ്ണ ഉണർവ്വോടെ സ്വീകരിച്ച്  വിടവാങ്ങുകയായിരുന്നു. പരിപാടികൾ രാജീവ് വാവാ കോർഡിനേറ്റ് ചെയ്തു. അവതാരകർ ജെയ്സൺ, ബ്ലസൺ, നിഷ മെൽജോ.

kca9542
Leave A Reply

Your email address will not be published.