കേംബ്രിജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തൽ
ലണ്ടൻ: കേംബ്രിജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തൽ. കേംബ്രിജ് അനലിറ്റിക്ക മുൻ ജീവനക്കാരനായ ക്രിസ്റ്റഫർ വെയ്ലാണ് വെളിപ്പെടുത്തൽ നടത്തിയത്. ബ്രിട്ടീഷ് പാർലമെന്റിലായിരുന്നു വെളിപ്പെടുത്തൽ.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ പരിപാടികള്‍ക്കായി കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർത്തിയെന്ന ക്രിസ്റ്റഫർ വെയ്ലിന്റെ വെളിപ്പെടുത്തലാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇദ്ദേഹം തന്നെ ഇന്ത്യയിലെ കേംബ്രിജ് അനലിറ്റിക്കയുടെ ഇടപെടലും ബ്രിട്ടീഷ് പാർലമെന്റിൽ വിവരിക്കുകയായിരുന്നു.
കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയിൽ ഓഫീസും ജീവനക്കാരും ഉണ്ടെന്ന് വെയ്ൽ പറഞ്ഞു. കമ്പനി വിപുലമായ പ്രവർത്തനമാണ് ഇന്ത്യയിൽ നടത്തിയത്. പ്രാദേശിക തലത്തിലുൾപ്പെടെ എല്ലാ രീതിയിലുള്ള പദ്ധതികളും കോൺഗ്രസിനായി കമ്പനി നിർവഹിച്ചിരുന്നു.
എന്നാൽ ദേശീയ തലത്തിൽ ഇടപെടൽ നടത്തിയോ എന്നതു സംബന്ധിച്ച് അറിവില്ലെന്നും പ്രാദേശിക തലത്തിൽ പ്രവർത്തിച്ചതായി അറിയാമെന്നും വെയ്ൽ പറയുന്നു. ബ്രിട്ടനേക്കാൾ വലുതാണ് ഇന്ത്യയിലെ ഒരു സംസ്ഥാനം തന്നെ.