Take a fresh look at your lifestyle.

കേരളത്തിന്റെ തനിമയും പൈതൃകവും ഉള്‍ക്കൊണ്ട്‌ സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ് കേരള കള്‍ ച്ചറല്‍ അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍,

മതം ജാതി വര്‍ഗ്ഗം എന്ന വ്യത്യാസമില്ലാതെ ആഘോഷങ്ങള്‍ നടക്കുക മലയാളി അസോസിയേഷനുകളില്‍ മാത്രമാണ് എന്ന് വീണ്ടും വിളിച്ചറിയിക്കുന്നതായിരുന്നു കേരളത്തിന്റെ തനിമയും പൈതൃകവും ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിയ്ക്കുന്ന സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ് കേരള കള്‍ ച്ചറല്‍ അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍,

കിടുക്കന്‍ പെർ ഫോമന്സുമായി കുരുന്നുകളും ഒപ്പം അച്ചന്മാരും വേദിയില്‍ നിറഞ്ഞു നിന്നപ്പോള്‍ ആഘോഷങ്ങള്‍ക്ക് ഉത്സവ പ്രതീതി ആയിരുന്നു ,

ദൈവത്തിന്റെ സ്വന്തം നാടുപോലെ മാറുന്ന സ്റ്റോക്കില്‍ മലയാള പെരുമ വീണ്ടും തെളിയിക്കുന്ന ആഘോഷരാവ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തില്‍ ആയി. മറ്റൊരു സ്ഥലങ്ങളിലും കാണാത്ത പോലെ ഉള്ള ഐക്യം ഒരുപക്ഷെ സ്റ്റോക്കിന് സ്വന്തം എന്നും പറയാം.

കഴിഞ്ഞ ഒരുവര്‍ഷത്തില്‍ നൂറുകണക്കിന് മലയാളികള്‍ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ് ഇന്ന് യുകെ യില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കൂടുമാറി എത്തുന്ന സ്ഥലവുമായി മാരികൊണ്ടിര്യ്ക്കുമ്പോള്‍ പുതിയതായി ഇവിടെ എത്തിയവര്‍ ഒറ്റകെട്ടായി കെ.സി എ യുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പഴയ കാല കെ.സി എ യുടെ അമരക്കാര്‍ സ്റ്റോക്കില്‍ പുതിയതായി എത്തിയവരെ സ്നേഹദരവോടെ തങ്ങളോടൊപ്പം ചേര്‍ത്ത് നിര്‍ത്തുമ്പോള്‍  സ്റ്റോക്കിൽ മലയാളി ഐക്യത്തിന്റെ കാഹളം വീണ്ടും ഉയരുകയാണ് .

കെ..സി എ അക്കാദമി അവതരിപ്പിച്ച പരിപാടികളില്‍ ശ്രദ്ധേയമായത് വിഷുക്കണിയുമായി ബന്ധപെടുത്തിയുള്ള പാട്ടിനൊപ്പം ഉള്ള അനാറ്റയുടെ നൃത്ത ചുവടായിരുന്നു ചുവടുകള്‍ മനോഹരം ആയപ്പോള്‍ ശ്രുതി മധുരമായ ഗാനം നൃത്തത്തിന് വേണ്ടി ആലപിച്ചപ്പോള്‍ വേദിയില്‍ അനിലും ജിജിയുടെയും സ്വരമാധുര്യം അഭി നന്ദനാര്‍ഹാമായി മാറി .

തമിഴ്  ഡാന്‍സ് അവതരിപ്പിച്ചു കൊണ്ട് അലിസ്യ ,ഇവാന .ശ്രിയ ,കേസിയ ,വിസ്മയ
എന്നിവരും ,ഇംഗ്ലീഷ് ഡാന്‍സ് അവതരിപ്പിച്ചു ഗാബി ,ഗയാന ,ഹര്ഷിനി,ആമി.സിനിമാറ്റിക്ക് ഡാന്‍സ് അവതരിപ്പിച്ചു കൊണ്ട് സോനാ സാബു സ്നേഹ സാബു , മഞ്ജുവാര്യര്‍ നൃത്ത ചുവടുമായി കുരുന്നു കുട്ടി ടാനിയ രാജീവും ,സിജിൻ ആകശാല ലയുടെ പാട്ടും.

എന്ന് നിന്റെ മൊയ്ദീനിലെ ശാരതാംബരം ഫ്യൂഷൻ ഒരുക്കി കുരുന്നുവിരലുകൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ചുകൊണ്ടു കീബോർഡിലൂടെ സച്ചിൻ രാജീവും, തബല വായിച്ചുകൊണ്ട് സിയോന ജ്യോതിസും ശ്രദ്ധേയരായി.കൂടാതെ സിയോന ജ്യോതിസിന്റെ മെക്സിക്കൻ സോങ്ങും ഡ്രം പെർഫോമൻസ് വേറിട്ടൊരു അനുഭവമായി. കിയർ ഹോംസിലെ സാറ , സാന്ദ്ര ,അലൈന ,കാരിൻ ,റോസ്‌മോൾ ,ആശിഷ് , അക്ഷയ ,നൈതൻ ,നിമ്മി ,നടാഷ കുട്ടികളുടെ ഡാൻസും . ഷാരോൺ,സാമുവേൽ , ജൂഡ്‌സൺ, ജൂഡ് , മാത്യു  സിനിമാറ്റിക് ഡാൻസ് സദസിന്റെ ഹർഷാരവം നേടി.

ഒപ്പം വേറിട്ടുനിന്ന നൃത്തമായി മാറിയത് കെ.സി എ യുടെ പ്രസി ഡ ന്റ് സോബിച്ചന്‍ കോശിയുടെ നേതൃത്വത്തിലുള്ള ടീം അവതരിപ്പിച്ച ആയിരം പാദസ്വരം എന്നാ ഗാനത്തിനൊപ്പം ചേര്‍ന്നുള്ള നൃതാവിഷ്കരണം ആയിരുന്നു .ആര്‍പ്പുവിളികളോടെ യാണ് സദസ്സ് പ്രോത്സാഹനം നല്‍കിയത് .കല യുകെ പേജില്‍ അപ് ലോഡ് ചെയ്യപെട്ട വീഡിയോ ആയിരങ്ങളാണ് കണ്ടുകഴിഞ്ഞത് ജിമിക്കി കമ്മലിന് ശേഷം ഒരു ഹിറ്റ്‌ നൃത്ത ചുവടായി മാറുകയുമാണ് കെ.സി എ ടീം അംഗങ്ങളായ ജ്യോതിസ്,സോബിച്ചന്‍,സിനില്‍ രാജ് ,ബിനോയ്‌,സനല്‍,സജി,ജയിംസ് ജോസ്,എന്നിവരായിരുന്നു ഈ നൃത്തച്ചുവടില്‍ ചുവടുവെച്ചത് .

കെ.സി എ വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ്റ്‌ സോബിച്ചന്‍ കോശി അധ്യക്ഷത വഹിച്ചു സെക്രട്ടറി ബിന്ദു സുരേഷ് സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു  .ജോയൽ ജോർജ് ആശംസകൾ നേർന്നു .ഡിക്ക് ജോസ് കണക്കവതരിപ്പിച്ചു.രാമ നാരായണന്‍ വിഷിഷ്ട് അതിഥി ആയിരുന്നു

കൂടാതെ ഡൈനാമിക് യൂ കെയുടെ ഗാനമേളയും കൂടിയായപ്പോൾ കേരള കള്‍ ച്ചറല്‍ അസോസിയേഷന്‍ ഈവർഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍, കേരളത്തിന്റെ തനിമയും പൈതൃകവും ഉൾക്കൊണ്ട് വ്യത്യസ്ഥത പുലർത്തുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് കേരള കൾച്ചറൽ അസോസിയേഷൻ (കെ.സി.എ) ഈസ്റ്റർ വിഷു ആഘോഷങ്ങള്‍ സ്റ്റോക്ക് മലയാളികൾക്ക് മറക്കാനാകാത്ത മറ്റൊരു ദിനം കൂടി സമ്മാനിച്ചു. വേദിയിൽ കണ്ണഞ്ചിപ്പിക്കുന്ന കലാവിരുന്നുകളുമായി കുരുന്നുകളും ഒപ്പം അച്ചന്മാരും തിളങ്ങിയപ്പോൾ ആഘോഷങ്ങൾ സ്വപ്നതുല്യമായ അനുഭവമായി മാറി.
എന്തുകൊണ്ടും വേറിട്ടൊരു അനുഭവമായി .

കൂടുതൽ ഫോട്ടോകൾക്ക്  https://www.facebook.com/KCAStokeOnTrent/

Leave A Reply

Your email address will not be published.