ജാതി ചിന്ത ഇല്ലേയില്ല.ലോകത്ത് ഏറ്റവും സന്തുഷ്ട രാജ്യം എന്ന പദവി ഇനി നോര്‍വേക്ക് സ്വന്തം
ദൈവ വിശ്വസികള്‍ കുറവ്,മതവിശ്വാസികള്‍ കുറവ്, ജാതി ചിന്ത ഇല്ലേയില്ല.ലോകത്ത് ഏറ്റവും സന്തുഷ്ട രാജ്യം എന്ന പദവി ഇനി നോര്‍വേക്ക് സ്വന്തം. ഏറ്റവും സന്തോഷം നോര്‍വേക്ക്. ഇതുവരെ ലോകത്തെ ഏറ്റവും ‘സന്തുഷ്ടരാജ്യ’മായിരുന്ന ഡെന്മാര്ക്കിനെ പിന്തള്ളി നോര്‍വേ ആ സ്ഥാനം കൈപ്പിടിയിലാക്കി.ഐക്യരാഷ്ട്രസഭയുടെ സസ്റ്റൈനബിള്‍ ഡെവലപ്പ്മെന്റ് സൊല്യൂഷസ് നെറ്റ്വര്‍ക്ക് (എസ്.ഡി.എസ്.എന്‍.) പുറത്തിറക്കിയ 2017ലെ വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ടിലാണ് ലോകരാജ്യങ്ങളെ സന്തുഷ്ടരും ദുഃഖിതരുമായി തിരിച്ചിരിക്കുന്നത്.
പതിവുപോലെ നോര്‍ഡിക് രാജ്യങ്ങളാണ് ലോകത്തില്‍ ഏറ്റവും സന്തുഷ്ടം. 155 രാജ്യങ്ങളാണ് റിപ്പോര്‍ട്ടിലെ പട്ടികയിലുള്ളത്. സിറിയയും യെമനും സഹാറ മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുമാണ് ഏറ്റവും അസന്തുഷ്ടം. 122ാം സ്ഥാനത്തുള്ള ഇന്ത്യയും അസന്തുഷ്ടരുടെ കൂട്ടത്തില്‍പ്പെടും. ഡെന്മാര്ക്, ഐസ്ലന്ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ് കാനഡ, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ, സ്വീഡന് എന്നിവയാണ് രണ്ടു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. ഒട്ടേറെ പ്രത്യേകതകളുള്ള രാജ്യമാണ് നേര്‍വെ. ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും ദൈവ വിശ്വാസികളല്ല എന്നതാണ് ഏറ്റവും വലിയ പ്രധാന്യം.മനുഷ്വത്വത്തിലും ,മനുഷ്യാധ്നാനത്തിനും വിലകല്പ്പിക്കുന്നവരാണത്രെ നോര്‍വേയിലെ ജനങ്ങള്‍.
ഈ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നടത്തിയസര്വ്വേയില് പങ്കെടുത്ത 39 ശതമാനം പേരും ദൈവം ഇല്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരായിരുന്നു. തങ്ങള്‍ക്ക് ദൈവവിശ്വാസത്തിന്റെ യാതൊരു സഹായവും വേണ്ടയെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു.സര്‍വ്വേയില്‍ പങ്കെടുത്ത 23ശതമാനം ദൈവം ഉണ്ടോ, ഇല്ലയോ എന്ന് തങ്ങള്‍ക്ക് അറിയില്ല എന്നാണ് അഭിപ്രായപ്പെട്ടത്. നിലവില്‍ ലോകത്തിലെഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ ഉള്ള രാജ്യമായി മാറാന്‍ നേര്വേക്ക് സാധിച്ചത് മത,ദൈവ വിശ്വാസങ്ങളുടെ ആധിക്യം ഇല്ലത്തതാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.