ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: ഡിജിപി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാർക്കെതിരായ വിമർശനമല്ല. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജേക്കബ് തോമസിന്റെ ഹർജിയിൽ ഹൈക്കോടതിക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. വിജിലൻസിനെതിരായുള്ള ഹൈക്കോടതിയുടെ പരാമർശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ കാരണമായത്.
മുമ്പ് പാറ്റൂര്‍ കേസ് പരിഗണിച്ച സമയത്ത് ജസ്റ്റിസുമാരായ പി. ഉബൈദും, എബ്രഹാം മാത്യുവും വിജിലന്‍സ് ഡയറക്ടറും സംഘവും നടപടിക്രമങ്ങളില്‍ വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ജഡ്ജിമാര്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ നല്‍കാനായി ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.