Take a fresh look at your lifestyle.

താലിയുമായി കാത്തിരുന്ന അവനെ വരവേറ്റത് പ്രിയപ്പെട്ടവളുടെ വെള്ളപുതച്ച ദേഹം

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യയായ ആതിര പ്രണയിച്ചിരുന്നത് മിലിട്ടറി ഉദ്യോഗസ്ഥനെയാണ്. ഉത്തർപ്രദേശിൽ ഇന്ത്യൻ ആർമിയിൽ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ (എം.ഇ.ജി.) ജോലി ചെയ്യുകയാണ്  ഇരുപത്താറുകാരൻ ബ്രിജേഷ്. ഇരുവരുടേയും പ്രണയത്തിന് ആതിരയുടെ വീട്ടുകാർ എതിരായിരുന്നു.പ്രണയം, മറ്റൊരു ജാതിക്കാരനോടാണെന്ന് പറഞ്ഞ് അച്ഛൻ എതിർത്തപ്പോൾ വിവാഹം രജിസ്റ്റർ െചയ്തു,ആ ബന്ധത്തെ രാജൻ എതിർത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽവച്ചു പരിഹരിക്കുകയും യുവാവുമായി ആതിരയുടെ വിവാഹം വെള്ളിയാഴ്ച ക്ഷേത്രത്തിൽവച്ചു നടത്താനും നിശ്ചയിച്ചിരുന്നു.9-ാം വയസ്സിൽ പ്രേമിച്ച് വിവാഹം ചെയ്ത രാജന് പ്രേമവിവാഹത്തോടായിരുന്നില്ല എതിർപ്പ്. താഴ്ന്ന ജാതിക്കാരനെ മരുമകനായി സ്വീകരിക്കേണ്ടി വരുന്നതായിരുന്നു പ്രശ്നം.

മൂന്ന് വർഷം മുമ്പ് അമ്മ വല്ലിയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. അന്നവൾ സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു. താഴ്ന്ന വിഭാഗത്തിൽപ്പെട്ട ബ്രിജേഷുമായുള്ള സ്നേഹബന്ധം ആതിരയുടെ പിതാവ് രാജന് ഇഷ്ടമായിരുന്നില്ല. തർക്കം രൂക്ഷമായപ്പോൾ വിഷയം അരീക്കോട് പോലീസ് സ്റ്റേഷനിലും എത്തി. സ്റ്റേഷനിൽ നടത്തിയ മധ്യസ്ഥ ചർച്ചയിൽ കല്യാണം കഴിച്ചുകൊടുക്കാൻ താൻ തയ്യാറാണെന്ന് രാജൻ ഉറപ്പ് നൽകി. തുടർന്ന് ആതിര ബന്ധുക്കളോടൊപ്പം  പോയി. കൊയിലാണ്ടി കോതമംഗലത്തെ ക്ഷേത്രത്തിൽ ഇവർ തമ്മിലുള്ള വിവാഹത്തിന് ഒരുക്കം നടത്തിയിരുന്നു. ആതിരയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്തി കൊടുക്കാമെന്ന ഉറപ്പിലാണ് അത് മാറ്റിയതെന്ന് ബ്രിജേഷിന്റെ അമ്മാവൻ എ.ടി. രാജൻ പറഞ്ഞു.

പിറ്റേന്നുരാവിലെ നടക്കേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങളൊന്നും വ്യാഴാഴ്ച ആതിരയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. കല്യാണരാവിന്റെ കളിചിരികളുയരേണ്ട വീട്ടിൽ പകരം രാജന്റെ അട്ടഹാസമുയർന്നു. കല്യാണനാളിൽ ആതിരയ്ക്ക് ധരിക്കാനായി വാങ്ങിയ പുതുവസ്ത്രങ്ങൾ രാജൻ കൂട്ടിയിട്ട് തീയിട്ടു.
കലിയടങ്ങാതെ കത്തി തിരയുന്നത് കണ്ടപ്പോൾ അപകടം മണത്ത രാജന്റെ സഹോദരിയാണ് ആതിരയെ കൈപിടിച്ച് തൊട്ടടുത്ത വീട്ടിലേക്കോടി മുറിയിൽ ഒളിപ്പിച്ചത്. അവിടെ ഒളിച്ചിരുന്ന ആതിരയെ കണ്ടെത്തി രാജൻ നെഞ്ചിൽ കത്തിയിറക്കി.

ഒടുവിൽ കതിർമണ്ഡപത്തിന് പകരം അവൾ കാത്തിരുന്നത് മോർച്ചറിയിൽ. ജീവന്റെ ജീവനായ അവളുടെ ജീവനറ്റ ശരീരം കണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിക്കുമുന്നിൽ ബ്രിജേഷ് പൊട്ടിക്കരഞ്ഞു.

ആ മുറിവ് യഥാര്‍ഥത്തില്‍ ആതിരയുടെ ഹൃദയത്തിലല്ല; മറിച്ച് അവളെ പ്രാണനുതുല്യം സ്‌നേഹിച്ച അമ്മയുടെയും തന്റെ ആയുസ് മുഴുവന്‍ സ്വന്തം മകളെപ്പോലെ സ്‌നേഹിച്ചു വളര്‍ത്തിയ സുലോചനയെന്ന ആന്റിയുടെയും മനസിലാണ് ഈ വേര്‍പാട് നീറുന്ന മുറിപ്പാടുകള്‍ അവശേഷിപ്പിക്കുന്നത്.

അല്പം ജാതി ചിന്ത

നാസി എന്നു പറഞ്ഞാല്‍ ചൂളുന്ന ജര്‍മ്മനെ പോലെ.
വര്‍ഗ്ഗം ചോദിച്ചാല്‍ മുഖമിരുളുന്ന റുവാണ്ടനെ പോലെ
നമ്മള്‍ മലയാളികളും നന്നാകുമായിരിക്കും!

കേരളത്തിലെന്തേ ഒരു ഗുരുനാനാക്ക് ഉണ്ടായില്ല എന്നോര്‍ത്ത് വളരെ സങ്കടം തോന്നിയിട്ടുണ്ട്. കേരളം ഒരു ഭ്രാന്താലയം എന്നു വിളിച്ച വിവേകാനന്ദനു പോലും സിഖുമതം പോലെ ഒരു പുതിയ മതം സൃഷ്ടിച്ച് ഭ്രാന്തന്മാരെ രക്ഷിക്കാന്‍ തോന്നിയില്ല. സമത്വസുന്ദരമായ, ജാതിതിരിവില്ലാത്ത,  ജാതിസമുദായങ്ങളുടെ ഇടുങ്ങിയ അറകള്‍ പൊളിക്കാന്‍ ആരും തയ്യാറായില്ല. എല്ലാ ജാതിക്കാരും അവര്‍ പരമ്പരാഗതമായി പിന്തുടര്‍ന്നുവന്ന ഈഗോകള്‍ വലിച്ചെറിയുക. പകരം അറിവും സംസ്ക്കാരവും പരസ്പ്പരം കൈമാറുക. പരസ്പ്പരം അംഗീര്‍കരിക്കുക, ബഹുമാനിക്കുക. അപ്പോള്‍ ക്രമേണ ജാതിയുടെ കാര്യം തന്നെ നാം മറന്നുപോകും. എല്ലാവരും വെറും രക്തവും മാംസവുമുള്ള മനുഷ്യജീവികള്‍ മാത്രമാവും!

പരിണാമത്തിൽ വിശ്വസിക്കുന്ന നമ്മൾ ഒന്ന് ഓർക്കുക നമ്മുടെ പൂർവികർ ഒരു കുരങ്ങായിന്നുയെന്ന് …………

ചരിത്രത്തിൽ ഇതിനു മാപ്പില്ല

Leave A Reply

Your email address will not be published.