Take a fresh look at your lifestyle.

ഇരയുടെ സ്വീകാര്യത പോലെതന്നെ വലുതാണ് പ്രതിയുടെ നിരപരാതിത്യവും;ദിലീപിനെതിരെ വീണ്ടും പ്രോസിക്യൂഷന്‍;

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അതിരൂക്ഷ വാദവുമായി പ്രോസിക്യൂഷന്‍. കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ വാദം തുടരുന്നത്.

ക്രിമിനല്‍ നടപടി ചട്ടമനസരിച്ച് കേസ് സംബന്ധിച്ച രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ടെന്നും, അത് ആരുടേതെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും, വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രതിക്ക് അവകാശപ്പെട്ട രേഖയാണിതെന്നും, അതു വിചാരണവേളയില്‍ ഇതിന്‍മേല്‍ വാദങ്ങള്‍ ഉയരുമെന്നും അഭിഭാഷകന്‍ വാദം ഉയര്‍ത്തി. പ്രതിയുടെ അവകാശത്തെ ഹനിക്കരുതെന്ന് കാണിച്ചാണ് ദിലീപ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ നടിയുടെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജിയെ പൊലീസ് എതിര്‍ക്കുന്നുണ്ട്.

ദൃശ്യങ്ങളുടെ പകർപ്പിനായി അങ്കമാലി കോടതിയെയാണു ദിലീപ് ആദ്യം സമീപിച്ചത്. കോടതി ഹർജി തള്ളിയതിനെ തുടർന്നു ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡും ശബ്ദരേഖയും കിട്ടിയില്ലെങ്കിൽ വിചാരണ ഏകപക്ഷീയമാകുമെന്നാണു ദിലീപിന്റെ വാദം. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം സംശയാസ്പദമാണെന്നും ദിലീപ് വാദിക്കുന്നു, പ്രതിയ്ക്ക് തെളിവുകള്‍ നല്‍കണമെന്ന് ക്രിമിനല്‍ ചട്ടം നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഈ കേസില്‍ പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗത്തെ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചതല്ലേ എന്നും കോടതി ചോദിച്ചു.

Leave A Reply

Your email address will not be published.