Take a fresh look at your lifestyle.

ദുബായിലെ പള്ളികളിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് സുരക്ഷ കർശനമാക്കി

ദുബായ്: ദുബായിലെ പള്ളികളിൽ വിശുദ്ധവാരത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. പെസഹ വ്യാഴം മുതൽ ഏപ്രിൽ ഒന്ന് ഈസ്റ്റർ ദിനം വരെ പള്ളികളിൽ വലിയ ബാഗുകളുമായി എത്തരുതെന്ന് പോലീസ് നിർദേശിച്ചു. ബാഗുകളുമായി ആരെങ്കിലുമെത്തിയാൽ കർശന പരിശോധനകൾക്കു ശേഷമേ പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കകയുള്ളുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച ദുബായിലെ സെന്‍റ് മേരീസ് കത്തോലിക്ക പള്ളിയിൽ വിശ്വാസികൾ‌ കുർബാനയ്ക്കെത്തിയപ്പോഴാണ് പോലീസ്നിർദേശം അധികൃതർ അറിയിച്ചത്.

Leave A Reply

Your email address will not be published.