Take a fresh look at your lifestyle.

പ്രതിരോധ തന്ത്രങ്ങളുമായി ചെന്നൈയ്ന്‍ എഫ്‌സി

ദ്യ രണ്ടു സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ ചെന്നൈയിന്‍ എഫ്.സി. മൂന്നാം സീസണില്‍ അല്പം പിറകോട്ടുപോയി. ഇത്തവണ കൃത്യമായ മുന്നൊരുക്കത്തോടെയാണ് ടീം കളിത്തിലിറങ്ങുന്നത്. സന്നാഹമത്സരങ്ങളില്‍ പ്രകടനം മെച്ചമല്ലെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം എഡിഷനില്‍ മുന്നേറാനുള്ള കരുത്ത് ടീമിനുണ്ട്. അതിശക്തമായ പ്രതിരോധം, ഭാവനാസമ്പന്നമായ മധ്യനിര, ക്ലിനിക്കല്‍ ഫിനിഷര്‍മാരുള്ള മുന്നേറ്റം-ചെന്നൈയിന്‍ എഫ്.സിയെ ഇങ്ങനെ വിശേഷിപ്പിക്കാം. മാര്‍ക്കോ മറ്റെരാസിക്ക് പകരം ഇംഗ്ലീഷുകാരന്‍ ജോണ്‍ ഗ്രിഗറിയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

ഗോള്‍ കീപ്പര്‍

കരണ്‍ജിത്ത് സിങ്ങാണ് ടീമിന്റെ ഒന്നാംനമ്പര്‍ ഗോളി. പവന്‍ കുമാറും മലയാളി താരം ഷഹിന്‍ലാല്‍ മേലോളിയും ഗോള്‍വല കാക്കാന്‍ ടീമിനൊപ്പമുണ്ട്.

പ്രതിരോധം

ലീഗിലെ ഏറ്റവും മികച്ച പ്രതിരോധം ചെന്നൈയിന് അവകാശപ്പെടാം. നായകന്‍ പോര്‍ച്ചുഗലില്‍നിന്നുള്ള ഹെന്റിക് സെറെനോ, സ്?പാനിഷ് താരം ഇനിഗോ കാല്‍ഡറോണ്‍, ബ്രസീല്‍ താരം മെയ്ല്‍സന്‍ ആല്‍വസ് എന്നീ വിദേശതാരങ്ങളാണ് പ്രതിരോധത്തിലെ കരുത്ത്. പോര്‍ട്ടോ, മെയ്ന്‍സ്, വല്ലാഡോളിഡ്, കോളന്‍ തുടങ്ങിയ മുന്‍നിര യൂറോപ്യന്‍ ടീമുകള്‍ക്ക് കളിച്ചിട്ടുള്ള സെറെനോയും ആല്‍വസുമാകും സെന്‍ട്രല്‍ ഡിഫന്‍സില്‍.

ബ്രൈറ്റ്ട്ടണ്‍ ഹോവ്സിനുവേണ്ടി 200 മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള കാള്‍ഡറോണ്‍ വലതുവിങ്ബാക്കാകും. ഇടതുബാക്കായി ധനചന്ദ്രസിങ് കളിക്കും. ലാല്‍റിന്‍സുല, സഞ്ജയ് ബ്ലാമുച്ചു എന്നീ യുവതാരങ്ങളും പ്രതിരോധത്തിലുണ്ട്.

മധ്യനിര

ബ്രസീല്‍ താരം റാഫേല്‍ അഗുസ്തോയാണ് മധ്യനിരയിലെ ശക്തി. പ്ലേമേക്കറായി കളിക്കാന്‍ ശേഷിയുള്ള താരമാണ് അഗുസ്തോ. സ്ലോവേനിയയില്‍നിന്ന് റെനെ മിഹേലിക് വന്നതോടെ മധ്യനിരയുടെ ഭാവനാസമ്പന്നത കൂടിയിട്ടുണ്ട്. മാരിബോര്‍ ക്ലബ്ബിനായി കളിച്ചതിന്റെ അനുഭവസമ്പത്തും മിഹേലിക്കിനുണ്ട്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ പരിചയസമ്പന്നനായ സ്പാനിഷുകാരന്‍ ജെയ്മി ഗാവ്ലിനുണ്ട്. ഡച്ചുകാരന്‍ ഗ്രിഗറി നെല്‍സനെ വിങ്ങറായി ഉപയോഗിക്കാം. യുവതാരങ്ങളായ ജെര്‍മന്‍പ്രീത് സിങ്ങും അനിരുദ്ധ് ഥാപ്പയും ടീമിന് മുതല്‍ക്കൂട്ടാകും.

മുന്നേറ്റം

ജെജെ ലാല്‍ പെഖൂലയാണ് ആക്രമണത്തില്‍ ടീമിന്റെ ശക്തികേന്ദ്രം. അര്‍ധാവസരങ്ങള്‍പോലും ഗോളാക്കാന്‍ കഴിവുള്ള ഇന്ത്യന്‍ താരത്തിന്റെ ഫോം ടീമിന് നിര്‍ണായകമാകും. വിദേശകരുത്തായി നൈജീരിയന്‍ താരം ജുഡോ എന്‍വ്റോയുണ്ട്. മലയാളി താരം മുഹമ്മദ് റാഫിയും മുന്നേറ്റത്തിലുണ്ട്.

പരിശീലകന്‍

കളിക്കുന്ന കാലത്ത് മധ്യനിരക്കാരനായിരുന്നു ജോണ്‍ ഗ്രിഗറി. ഇംഗ്ലണ്ടിനായി ആറു മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 1989-ലാണ് പരിശീലകനാകുന്നത്. പോട്സ്മത്തിനെയാണ് ആദ്യം കളിപഠിപ്പിച്ചത്. തുടര്‍ന്ന് ആസ്റ്റണ്‍വില്ല, ഡെര്‍ബി കൗണ്ടി, ക്യൂ.പി.ആര്‍, മക്കാബി ടെല്‍ അവീവ്, ക്രൗവ്ലി ടൗണ്‍ ടീമുകളെ പരിശീലിപ്പിച്ചു.

Leave A Reply

Your email address will not be published.