ഫേക്കന്മാർ ജാഗ്രതൈ തെറിപറച്ചിലും അശ്ലീലം പറച്ചിലും ഒന്നും ഇനി നടക്കില്ല അതിനുള്ള പണികളൊക്കെ സുക്കർ അണ്ണൻ തുടങ്ങിപോലും.തുടക്കത്തിൽ ആധാര്‍ കാര്‍ഡ് ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചേക്കുവാനാണ് ആലോചന.വിദേശങ്ങളിൽ ഉള്ളവർക്ക് പാസ്സ്പോർട്ടും ലിങ്ക് ചെയ്യപ്പെടാം ഇതൊക്കെ എഫ് ബി നടപ്പിലാക്കാൻ ആലോചിയ്ക്കുന്ന കാര്യങ്ങൾ എന്നാണ് ലഭിയ്ക്കുന്ന സൂചന.
പുതിയ ഫേസ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ ഫീച്ചര്‍ നടപ്പിലാക്കാനുള്ള ആലോചനയാണ് നടന്നു വരുന്നത് .
ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുള്ള ഫീച്ചര്‍ ഫേസ്ബുക്ക് പരീക്ഷിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.പായലേ പൂപ്പലേ വിട എന്നപോലെ സോഷ്യൽമീഡിയയിൽ സൈബർ ഗുണ്ടകളുടെ അവസാനവും ആണ് ഉണ്ടാകാൻ പോകുക.
നിലവില്‍ ഫേസ്ബുക്കില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഫേസ്ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ആരംഭിക്കുന്നത്.