ബ്രിട്ടണില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആറു പേരില്‍ അഞ്ചുപേരും കോട്ടയം ജില്ലക്കാര്‍
കോട്ടയംകാര്‍ക്ക് അഭിമാനം
ലണ്ടൻ :ബ്രിട്ടണില്‍ വോട്ടവകാശത്തിന്റെ നൂറ് വര്‍ഷം തികയുന്ന 2018 ല്‍ മേയ് 5 ന്പ്രാദേശിക കൗണ്സിലുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആറു പേരില്‍ അഞ്ചുപേരും കോട്ടയം ജില്ലക്കാര്‍ എന്നത് കോട്ടയംകാര്‍ക്ക് അഭിമാനം
ഡോ:ഓമന ഗംഗാധരൻ
സിവിക് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട് മലയാളി പെരുമ ഉയർത്തിയ ചങ്ങനാശേരി സ്വദേശിനി ഡോ:ഓമന ഗംഗാധരൻ , ക്രോയ്ഡോൺ മേയർ ആയിരുന്ന മഞ്ജു ഷാഹുൽ ഹമീദ് ,വൈക്കം സ്വദേശി സുഗതൻ തെക്കേപ്പുര,കിടങ്ങൂർ സ്വദേശി റോയ് സ്റ്റീഫൻ, കോട്ടയം ആർപ്പൂക്കര ബൈജു വർക്കി തിട്ടാല ,വൈക്കം ചെമ്പ് സ്വദേശി സജീഷ് ടോം എന്നിവരാണ് വിവിധയിടങ്ങളില്‍ മല്‍സരിക്കുന്നത് ഇവരിൽ റോയ് സ്റ്റീഫൻ ഒഴികെ ഉള്ള അഞ്ചുപേരും ലേബർ പാർട്ടിയുടെ ലേബലിൽ ആണ് മല്‍സരിക്കുന്നതു എന്നതും ശ്രദ്ധേയമാണ്
യു .കെ .യില്‍ തെക്കേ ഇന്ത്യയില്‍ നിന്നെത്തിയ കുടിയേറ്റക്കാരില്‍ ആദ്യത്തെ മലയാളി വനിതാ കൗൺസിലര്‍ ആയിരുന്ന ഓമന ഗംഗാധരൻ നാലാം തവണ മത്സരിക്കുന്നത് 2012 ലെ ലണ്ടന്‍ ഒളിമ്പിക്സിന് വേദിയായ ലണ്ടനിലെ ന്യൂ ഹാം കോര്പ്പ റേഷന്‍ സിവിക്ക് മേയറായും ഡെപ്യുട്ടി മേയറും 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു ജനസമ്മിതി നേടിയ ഡോ ഓമന വാള് എൻഡ് വാർഡിൽ നിന്നാണ് നാലാം തവണയും വിജയം മാത്രം ലക്ഷ്യമാക്കി അങ്കം കുറിയ്ക്കുന്നത്.മണി വത്തൂരിലെ ആയിരം ശിവരാത്രി കള്‍ എന്ന സിനിമയുടെ കഥാകാരി , കഥാകൃത്ത് ,കവയത്രി സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ ശ്രദ്ധേയയായ ഓമന ചങ്ങനാശ്ശേരിക്കാരിയായ ഡോ :ഓമന ഗംഗാധരൻ.
2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു .ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ബോര്‍ഡ് മെമ്പര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നത്
മഞ്ജു ഷാഹുല്‍ ഹമീദ്
മഞ്ജു ഷാഹുല്‍ ഹമീദ് ബ്രിട്ടണ് രാഷ്ട്രീയത്തില്‍ ഏറെ പ്രതീക്ഷയുള്ള യുവതിയാണ് മഞ്ജു ഫസ്റ്റ് ക്ലാസ്സ് ബിരുദം നേടി വീട്ടമ്മയായി യു.കെ യില്‍ എത്തിയ ശേഷം ബിരുദാനന്തര ബിരുദം നേടിയ സോഫ്റ്റ് വെയർ എൻജിനീയർ ഉദ്യോഗസ്ഥകൂടിയാണ്.ക്രോയ്ഡൻ നഗര സഭയിലെ എക്കൊണോമി & ജോബ്സ് സ്റ്റാൻഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് (മുന്‍ ഇപ്പോൾ മഞ്ജു .മഞ്ജുവിന്റെ നേതൃത്വത്തിൽ ആരംഭം കുറിച്ച കാൻസർ /മെന്റൽ ഹെൽത്ത് ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും ,കമ്യൂണിറ്റി പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിൽ നിൽക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയാണ് ഈ തിരുവനന്തപുരം സ്വദേശിനി.മൂന്നാമത്തെ തവണയാണ് മത്സരിയ്ക്കുന്നത്
സുഗതന് തെക്കേപ്പുര
ന്യൂ ഹാം ബറോയിലെ ഈസ്റ് ഹാമിലെ സെൻട്രൽ വാർഡിൽ നിന്നും മത്സരിക്കുന്ന സുഗതൻ തെക്കേപ്പുര കോട്ടയം വൈക്കം സ്വദേശിയാണ് ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുര, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും , കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ സുഗതന് .ലണ്ടനിൽ ഒന്നര പതിറ്റാണ്ടോളമായി സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ് ഇപ്പോൾ ലണ്ടൻ മെട്രോപൊളിറ്റൻ യൂണി:യിൽ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു .നല്ലൊരു ഭാഷ സ്നേഹിയും ,സാഹിത്യ തല്പരനുമായ സുഗതൻ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും ലേബർ പാർട്ടിയുടെ ലോക്കൽ നേതാക്കളിൽ ഒരാള്‍ കൂടിയാണ്, പാർട്ടിയുടെ ‘ഈസ്റ് ഹാം CLP മെമ്പർ ആണ് സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നു.
ബൈജു വര്‍ക്കി
കേബ്രിഡ്ജ്ഷയറിലെ , കേംബ്രിഡ്ജ് സിറ്റി കൗൺസിലിൽ ഈസ്റ് ചെസ്റ്റൺ വാർഡിൽ നിന്നും , ലേബർ പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന ബൈജു വർക്കി തിട്ടാല കോട്ടയം ആർപ്പൂക്കര സ്വദേശിയാണ് ബ്രിട്ടനിൽ വന്ന ശേഷം തൊഴിലും , പഠനവും നടത്തി വക്കീൽ ആകുക എന്ന തന്റെ ആഗ്രഹം പൂർത്തീകരിച്ച നല്ലൊരു സാമൂഹ്യ പ്രവർത്തനും , എഴുത്തുകാരനുമാണ് ഇദ്ദേഹം .യു.കെ യിൽ വന്ന ശേഷം ആംഗ്ലിയ യൂണി:യിൽ നിന്ന് നിയമത്തിൽ ബിരുദവും , യൂണിവേഴ്സിറ്റി ഓഫ് ഈസ്റ് ആംഗ്ലിയ , നോർവിച്ചിൽ നിന്നും എംപ്ലോയ്മെന്റ് നിയമത്തിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയ ശേഷം ‘ലോയറാ’യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വർക്കി അടുത്ത് തന്നെ സോളിസിറ്റർ , ബാരിസ്റ്റർ പദവികൾ നേടിയെടുക്കുവാനുള്ള യത്നത്തിലാണ് .ഒപ്പം തന്നെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ‘ഇന്ത്യൻ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യൻ ഭരണ ഘടന മൗലിക ചട്ടങ്ങളെ ‘പറ്റി റിസർച്ച് നടത്തി , ആയതിൽ ഡോക്റ്ററേറ് എടുക്കുവാനും ഒരുങ്ങുന്നു .കേംബ്രിഡ്ജിലെയടക്കം , ബ്രിട്ടനിലെ പല നിയമ ലംഘനങ്ങൾക്കെതിരെ എന്നും സാമൂഹ്യമായി ഇടപെടലുകൾ നടത്തുന്ന ഈ സാമൂഹ്യ പ്രവർത്തകൻ കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രിയങ്കരനായി മാറി .ഇപ്പോൾ കേംബ്രിഡ്ജ് സിറ്റികൗൺസിലിലെ ‘ഈസ്ററ് ചെസ്റ്റൺ ‘ വാർഡിൽ നിന്നും ഈ ലോക്കൽ തിരഞ്ഞെടുപ്പിൽ തീർച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാർത്ഥി തന്നെയാണ് ബൈജു വർക്കി തിട്ടാല .
സജീഷ് ടോം
ബേസിങ്സ്റ്റോക്ക് സിറ്റി കൗൺസിലിലെ ‘ഈസ്ട്രോപ് വാർഡി’ൽ നിന്നും ലേബർ പാർട്ടിയുടെ ബാനറിൽ മത്സരിക്കുന്ന സജീഷ് ടോം കോട്ടയം ജില്ലയിലെ ചെമ്പ് സ്വദേശിയാണ് ആദ്യമായാണ് യൂറോപ്പ്യൻ അല്ലാത്ത ഒരു കാന്റിഡേറ്റ് , ബേസിങ്സ്റ്റോക്കിൽ നിന്നും കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും , മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം .എക്കൗണ്ടിങ്ങിൽ ബിരുദധാരിയായ , ബേസിങ്സ്റ്റോക്ക് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റീവ് ക്ലർക്കായി ജോലിചെയ്യുന്ന സജീഷ് ടോം , നല്ല ഈടുറ്റ , തിളക്കമാർജ്ജിച്ച , വളരെ ഫ്ളെക്സിബ്ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ് .ഒരു എഴുത്തുകാരനും സംഘാടകനുമായ സജീഷ് ടോം നല്ലൊരു കവി കൂടിയാണ് യു .കെ യിൽ നിന്നിറങ്ങുന്ന ഓൺ-ലൈൻ പോർട്ടലായ പ്രവാസി കഫേയുടെ അഡ്മിനിസ്ട്രേറ്റർ കൂടിയാണ് ഇദ്ദേഹം .സജീഷ് , യു.കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ ‘യുക്ക്മ / uukma ‘ യുടെ മുൻ ജനറൽ സെക്രട്ടറിയും , ബേസിങ്സ്റ്റോക്ക് മൾട്ടി കൾച്ചറൽ സൊസൈറ്റിയുടെ ട്രഷററും , UNISON എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ് . ഒപ്പം ബേസിങ്സ്റ്റോക്ക് ഡെവലപ്പിംഗ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം .
റോയ് സ്റ്റീഫന്‍
കോട്ടയം കിടങ്ങൂർ സ്വദേശിയായ മുൻ ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമിച്ച റോയ് സ്റ്റീഫൻ , സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള ‘സ്വിൻഡൻ ടൌൺ കൗൺസിലി’ൽ കൺസർവേറ്റീവ് പാർട്ടിയുടെ ബാനറിൽ . വോൾക്കോട്ട് & പാർക്ക് നോർത്ത് ഇൻ ടച്ച് (Walcot & Park North in Touch )’ വാർഡിൽ നിന്നും കൗൺസിലർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് .വളരെ ചുരണ്ടിയ കാലം കൊണ്ട് ജനപ്രിയനായ തീർന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ് റോയ് സ്റ്റീഫൻ . ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ ‘ബ്രിട്ടീഷ് എംപയർ’ പുരസ്കാരം ലഭിച്ചതിൽ പിന്നെ യു.കെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ് .മൂന്ന് വർഷം മുമ്പ് ‘പ്രൈഡ് ഓഫ് സ്വിൻഡൻ ‘ അവാർഡും റോയ് സ്റ്റീഫൻ നേടിയിരുന്നു .തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടൻ സാമൂഹിക ജീവിതത്തിനിടയിൽ അനേകം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ 41000 പൗണ്ടുകൾ സമാഹരിച്ച് ,ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു .