മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി
കൊച്ചി : പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
Introducing the title font of #LuciferTitle font design: Anand RajendranTitle music: Deepak DevTitle animation: Digital Bricks VFXLucifer Movie
Gepostet von Mohanlal am Montag, 7. Mai 2018
ആനന്ദ് രാജേന്ദ്രന് ഡീസൈന്‍ ചെയ്ത ടൈറ്റില്‍ ഫോണ്ടാണ് പുറത്ത് വിട്ടിരിക്കുന്നത്.ടൈറ്റില്‍ ടീസറിന് ദീപക് ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.