യുഎസ് ഉപരോധം – റഷ്യക്ക് എതിരേ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതിന്റെയും സൈബർ ആക്രമണം നടത്തിയതിന്റെയും പേരിൽ റഷ്യക്ക് എതിരേ ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചു. 19 വ്യക്തികളെയും അഞ്ചു സ്ഥാപനങ്ങളെയും ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ട്രഷറി ഡിപ്പാർട്ടുമെന്റ് അറിയിച്ചു.
റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസസ്, ഇന്റലിജൻസ് ഡയറക്ടറേറ്റ്, ഇന്റർനെറ്റ് റിസർച്ച് ഏജൻസി, തുടങ്ങിയവ പട്ടികയിൽ ഉൾപ്പെടുന്നു.