Take a fresh look at your lifestyle.

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് വി​ട്ടു​നി​ൽ​ക്കും

കോ​ട്ട​യം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്. മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യി​ല്ല. മു​ന്ന​ണി​ക​ളോ​ട് തു​ല്യ അ​ക​ലം പാ​ലി​ക്കാ​നും ഇ​ന്ന് ചേ​ർ​ന്ന ഉ​ന്ന​താ​തി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

മു​ന്ന​ണി ബ​ന്ധം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി പ​റ​ഞ്ഞു. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സംസാരിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി​യു​ടെ മു​ന്ന​ണി പ്ര​വേ​ശം ചെ​ങ്ങ​ന്നൂ​രി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് തീ​രു​മാ​നി​ക്കും. മു​ന്ന​ണി ബ​ന്ധം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ചെ​ങ്ങ​ന്നൂ​രി​ലെ നി​ല​പാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കെ.​എം. മാ​ണി പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.