Take a fresh look at your lifestyle.

വാർണറുടെ കാര്യത്തിൽ തീരുമാനമായില്ലെന്ന് സണ്റൈസേഴ്സ് മെന്റർ ലക്ഷ്മണ്

ഹൈ​ദ​രാ​ബാ​ദ്: ഡേ​വി​ഡ് വാ​ർ​ണ​ർ ഐ​പി​എ​ലി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യു​ടെ തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് മെ​ന്‍റ​ർ വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍. കേ​പ് ടൗ​ണി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് നേ​ര​ത്തെ ത​ന്നെ അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ലെ​ന്നും ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യു​ടെ തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ല​ക്ഷ്മ​ണ്‍ പ​റ​ഞ്ഞു.

പ​ന്തി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡേ​വി​ഡ് വാ​ർ​ണ​റെ ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ കേ​പ്ടൗ​ണി​ൽ ന​ട​ന്ന മൂ​ന്നാം ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​ന​മാ​ണ് പ​ന്തി​ൽ കൃ​ത്രി​മം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

Leave A Reply

Your email address will not be published.