കട്ടക്ക്: ഒറീസയിലെ കട്ടക്കില്‍ നിന്ന് കുരങ്ങ് തട്ടിക്കൊണ്ടുപോയ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീടിനു സമീപത്തെ കിണറ്റില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കുരങ്ങ് തട്ടിയെടുത്തത്.
കുരങ്ങ് കുട്ടിയുമായി ഓടി മറയുന്നതുകണ്ട അമ്മ ഒച്ചവച്ച് ആളെക്കൂട്ടിയെങ്കിലും കുട്ടിയെ രക്ഷിക്കാൻ ആയില്ല. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും വനപാലകരും പോലീസും പല ടീമുകളായി വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഞായറാഴ്ച രാവിലെ വീട്ടിനടുത്തുള്ള കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൂന്നു ദിവസംമുന്പ് വാനരസംഘത്തിന്റെ ആക്രമണത്തിൽ ഇതേ ഗ്രാമത്തിലെ നിരവധി പേർക്കു പരിക്കേറ്റിരുന്നു.