മിക്കവാറും വീടുകളില്‍, വച്ചു പിടിപ്പിക്കുന്ന ഒരു ചെടിയാണ് തുളസി. മതപരമായഅനുഷ്ഠാനങ്ങള്‍ക്കു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു മരുന്നു കൂടിയാണ് ഇത്. തുളസി എത്ര നല്ലപോലെ നോക്കിയാലും വേണ്ട വിധത്തില്‍ വളരാത്തതായിരിക്കും പലരുടേയും പ്രശ്നം. തുളസിച്ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്. ധാരാളം വെള്ളവും തുളസി വളരുവാന്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും. ജലാംശം നില നിര്‍ത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളര്‍ച്ചയ്ക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലര്‍ത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാന്‍ നല്ലത്. തുളസിയില്‍ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോള്‍ ഈ ഭാഗം വെട്ടിക്കളയുക. അല്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച നിന്നു പോകും. ഒരുപാട് തുളസികള്‍ ഒരുമിച്ചു നടുന്നതും നല്ലതല്ല. ഇത് ഇവയുടെ വളര്‍ച്ച മുരടിക്കാനേ ഇട വരുത്തൂ. രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതല്‍ ഒരുമിച്ചു നടരുത്. തുളസിയ്ക്ക് ഔഷധഗുണമുള്ളതു കൊണ്ട് ഇതില്‍ കീടനാശിനികള്‍ തളിയ്ക്കേണ്ട ആവശ്യം സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ആവശ്യമെങ്കില്‍ നാടന്‍ രീതിയിലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത് തുളസിയുടെ ഗുണത്തെ തന്നെ ഇല്ലാതാക്കും. കരിയൻ,കരൂൺlack),ശിവ,ശിരൂ(small),പെരുന്ന(big),നായ്(dog)നില(ground).ഇവയെല്ലം തമിഴ് നാമങ്ങളാണ്.സൂര്യനു കീഴെയുളള ഏതു രോഗത്തിനും തുളസി ഔഷധമണെന്നറിയുമ്പോൾ അതിന്റെ അത്ഭുത ശക്തി വെളിവാകുന്നു.പരിശുദ്ധ തുളസി (Occimum Sanctum) ,കാട്ടുതുളസി (Occimum basliaeum) എന്നിങ്ങനെ അറിയപ്പെടുന്ന തുളസി ഇന്ത്യയിലും പാകിസ്ഥാനിലും പുഷ്ടിയായി വളരുന്നു.കൂട്ടിത്തിരുമ്മിയാൽ സുഗന്ധം പരത്തുന്ന ഇതിന്റെ ഇലകൾ രണ്ടര സെന്റിമിറ്റർ നീളവും മൂന്നു സെ.മീ. വീതിയുമുണ്ട്. വളരെ ചെറിയ കാട്ടുതുളസിപ്പൂവുകൾ വെളുത്ത നിറത്തിലും പർപ്പിൾ നിറത്തിലും കാണാറുണ്ട്.രണ്ടോ മുന്നോ തുളസിയില ദിവസവും ചവച്ചരച്ചു തിന്നുത് ആരോഗ്യം നിലനിർത്താനുളള ഒരു മാർഗമാണ്. ഔഷധമഹാത്മ്യം ഉള്ള രോഗനാശിനിയായ ചെടി എന്നതിലൂപരി തുളസിച്ചെടി വിശ്വാസത്തിന്റെ ഭാഗമാണ്. പുരാണങ്ങളില്‍ തുളസി മാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ ധാരാളമുണ്ട്. ദൈവിക പരിവേഷം തന്നെയാണ് തുളസിക്ക് കല്പിച്ചിട്ടുള്ളത്. ശുദ്ധിയോടെയും വൃത്തിയോടെയും തുളസി വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക തന്നെ പുണ്യമാണ്. തുളസി ഒരു സര്‍വ്വരോഗസംഹാരി:വളരെയേറെ രോഗങ്ങള്‍ക്ക് പ്രതിവിധിയായി കൃഷ്ണതുളസി ഉപയോഗിച്ചു വരുന്നു. ജലദോഷത്തിനും പനിക്കും ചുമക്കും ‘ തുളസിക്കാപ്പി’ വളരെ ഫലപ്രദമായ ഔഷധമായി പ്രസിദ്ധി നേടിയിരിക്കുന്നു. വാതം, ആസ്മ, ഛര്‍ദ്ദി, വ്രണങ്ങള്‍, ജ്വരം, ശ്വസകോശരോഗങ്ങള് തുടങ്ങിയവക്ക് പ്രതിവിധിയായി തുളസി ഉപയോഗിച്ചു വരുന്നു. മഞ്ഞപ്പിത്തം, മലേറിയ, വയറുകടി , തുടങ്ങിയ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും തുളസിനീര് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.പാശ്ചാത്യലോകത്ത് വളരെ പ്രസിദ്ധി നേടിയ ഡോ. ഡേവിഡ് ഫ്രാവ് ലിയും ഡോ. വസന്ത് ലാഡും ചേര്‍ന്നെഴുതിയ ‘ ദി യോഗാ ഓഫ് ഹെര്‍ബ്സ്’ എന്ന ഗ്രന്ഥത്തില്‍ തുളസിയുടെ മഹത്വം പ്രതിപാദിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും , തെളിഞ്ഞ മനസ്സും തെളിഞ്ഞ ചിന്തയും കൈവരിക്കുന്നതിനും , മനുഷ്യശരീരത്തിനു ചുറ്റുമുള്ള പ്രഭാവലയം കൂടുതല്‍ പ്രകാശപൂര്ണ്ണമാക്കുന്നതിനും തുളസിയുടെ ഉപയോഗം വഴിതെളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊതുകു മൂലം ധാരാളം രോഗങ്ങള്‍ വ്യാപിക്കുന്നു. തുളസിക്ക് കൊതുകിനെ അകറ്റുന്നതിനുള്ള ശേഷിയുണ്ട് . വീടിനു ചുറ്റും തുളസിച്ചെടികള്‍ ധാരാളമായി വളര്‍ത്തുന്നത് കൊതുകുശല്യം കുറയ്ക്കും. വര്‍ഷക്കാലങ്ങളില്‍ ഉണ്ടാകാറുള്ള മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും തുളസി ഉത്തമമാണ്. ഇതിന് തുളസിയില ഇട്ടു തിളപ്പിച്ച ചായ കുടിച്ചുകൊണ്ടിരിക്കുന്നാല് മതി. തുളസിനീര് പനി കുറക്കുന്നതിനുള്ള ഒരു വിശിഷ്ട ഔഷധവുമാണ്. വളരെയേറെ ഔഷധഗുണങ്ങളുള്ള കൃഷ്ണതുളസി പലതരത്തില്‍ രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനുമായി ഉപയോഗിച്ചു വരുന്നു.തുളസിയില നല്ലൊരു നെര്‍വ് ടോണിക്കാണ്. തുളസിനീര് പതിവായി കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.ഏഴു തുളസിയില രാവിലെ വെറും വയറ്റില്‍ ചവച്ചു തിന്നാല്‍ എല്ലാ വിധ രോഗങ്ങളേയും പ്രതിരോധിക്കുന്നതിന് ശേഷിയുണ്ടാകും. ചുമയും ജലദോഷവും ഇന്ഫ്ലൂവന്സായും അകറ്റുവാനും കഴിയുന്നു.തൊണ്ട വേദന, തൊണ്ട വ്രണം തുടങ്ങിയ രോഗങ്ങള്‍ക്ക് തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കുകയും ഗാര്‍ഗിള്‍ ചെയ്യുകയും ചെയ്യുക.തുളസിയില വെന്തെടുത്ത കഷായത്തില്‍ തേനും , ഇഞ്ചിനീരും ചേര്‍ത്തു കഴിക്കുന്നത് ആസ്മാ, ബ്രോങ്കെറ്റിസ് എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്.തുളസിയുടെ ഉപയോഗം വൃക്കകളെ ശക്തിപ്പെടുത്തുന്നു. ആറുമാസക്കാലം തുളസിയ നീരും തേനും ചേര്‍ത്തു പതിവായി കഴിച്ചാല്‍ വൃക്കയിലെ കല്ലുകള്‍ പൊടിഞ്ഞ് മൂത്രനാളത്തിലൂടെ പുറം തള്ളപ്പെടും. ഹൃദ്രോഗങ്ങള്‍ക്ക് പ്രതിരോധവും പ്രതിവിധിയുമാണ് തുളസി . തുളസി നീരും തുളസിക്കാപ്പിയും പതിവായി കഴിക്കുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. രക്തത്തിലെ കൊളസ്റ്റ്ട്രോള്‍ കുറയ്ക്കുന്നു.തുളസിനീര് കണ്ണില്‍ പുരട്ടുന്നത് നയനരോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. വിറ്റാമിന്‍ ‘ എ’ യുടെ കുറവുമൂലമുണ്ടാകുന്ന നിശാന്ധത പരിഹരിക്കാന്‍ തുളസിനീര് കഴിക്കുകയും കണ്ണിലൊഴിക്കുകയും ചെയ്യണം. രണ്ടു തുള്ളീ തുളസിനീര് രാത്രി കിടക്കാന്‍ നേരം കണ്ണില്‍ ഒഴിക്കുന്നതു മൂലം കണ്ജക്റ്റിവിറ്റി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. ത്വക്ക് രോഗങ്ങള്‍ അകറ്റി തൊലിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതിന് തുളസിനീര് പുരട്ടി തടവുക. പുഴുക്കടി, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നതിന് തുളസിനീര് കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക.മുഖക്കുരുവിന് ഉത്തമപരിഹാരമണ് തുളസിനീര് മുഖത്തു പുരട്ടുന്നതും ഉള്ളില്‍ കഴിക്കുന്നതും. മുഖത്തെ കറുത്ത പാടുകള്‍ മായ്ക്കുന്നതിനു തുളസി നീരും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകിക്കളയുക . ഇപ്രകാരം തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ പാടുകള്‍ നീങ്ങി മുഖശോഭ കൈവരിക്കും.തുളസിയിലയുടെ നീരിന് ക്ഷയരോഗത്തിന്റെ ബാക്ടീരയയെ ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുളസി ക്ഷയരോഗചികിത്സയില്‍ ധാരാളമായി ഉപയോഗിക്കുന്നു.ചുട്ടെടുത്ത രണ്ടു വെളുത്തുള്ളി അല്ലികളോടൊപ്പം രണ്ടു കൃഷ്ണതുളസിയില ചവച്ചിറക്കുക. ഇതു ഒരു ദിവസം പല പ്രാവശ്യം ആവര്‍ത്തിക്കുക.തുളസിയില നീരും ഇഞ്ചിനീരും സമം ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ അവരുടെ ഛര്‍ദ്ദി ശമിക്കും കൂടാതെ കുട്ടികളുടെ ശൂലക്ക് പ്രതിവിധിയുമാണ്.പല്ലുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും തുളസി നല്ലൊരു പ്രതിവിധിയാണ്. സൂര്യപ്രാകാശത്തില്‍ ഉണക്കിയെടുത്ത് ഇല പൊടിച്ച് പല്‍പ്പൊടിയായി ഉപയോഗിക്കാം. മോണരോഗങ്ങള്‍ അകറ്റാനും തുളസിനീര് കൊണ്ട് മോണ തിരുമ്മുക. വായ്നാറ്റം മാറ്റാനും ഇത് ഉപകരിക്കും.തുളസിനീര്, കുരുമുളകുപൊടി, നെയ്യ് ഇവ സമം ചേര്‍ത്തു കഴിച്ചാല്‍ വാതരോഗങ്ങള്‍ക്ക് ശമനം ലഭിക്കും.തുളസിയില അല്‍പ്പം ഉപ്പുമായി തിരുമ്മി പിഴിഞ്ഞെടുത്ത നീര് പതിവായി കഴിച്ചാല്‍ വിശപ്പില്ലായ്മക്ക് പരിഹാരം ലഭിക്കും.ഇടിമിന്നല്‍ മൂലമുണ്ടാകുന്ന ബോധക്ഷയത്തിന് തുളസിനീര് ശരീരത്തില്‍ പുരട്ടി തിരുമ്മുന്നത് നല്ലതാണ് . തുളസിച്ചെടി ധാരാളമുള്ള വീടുകളില്‍ ഇടിമിന്നല്‍ മൂലമുള്ള അപകടങ്ങള്‍ ഉണ്ടാവുകയില്ല എന്നൊരു വിശ്വാസമുണ്ട്.ചിലന്തി , തേള് തുടങ്ങിയ ജീവികളില്‍ നിന്നുണ്ടാകുന്ന വിഷത്തിന് പ്രതിവിധിയായി തുളസിയില നീരില്‍ മഞ്ഞള്‍ അരച്ചു സേവിക്കുകയും കടിച്ച് ഭാഗത്ത് പുരട്ടുകയും ചെയ്യുക.തലയിണയില്‍ തുളസി ഇല വിരിച്ചതിനുമുകളില്‍ തലവച്ച് കിടന്നുറങ്ങിയാല്‍ തലയിലെ പേന്‍ ശല്യം മാറിക്കിട്ടും. ഇത് കൊതുകിനെ അകറ്റാനും ഉപകരിക്കും. നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നമനത്തിന് ഉപകരിക്കുന്ന തുളസിച്ചെടികള്‍ ധാരാളമായി വീടിനു ചുറ്റും നട്ടുവളര്‍ത്തുക. നമുക്കു ആയുസ്സും ആരോഗ്യവും ആനന്ദവും ശ്രേയസും പ്രദാനം ചെയ്യുകയും ചെയ്യുന്ന തുളസിച്ചെടിയെ നമുക്കും നമ്മുടെ തൊടികളില്‍ വളര്‍ത്താം