ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മുൻ ആലുവ റൂറൽ എസ്പി എ.വി ജോർജിനെ ചോദ്യം ചെയ്യുമെന്ന് സൂചന
കൊച്ചി:വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ മുൻ ആലുവ റൂറൽ എസ്പി എ.വി ജോർജിനെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് സൂചന.കഴിഞ്ഞ ദിവസം അറസ്റ്റിലായ പറവൂർ സിഐ ക്രിസ്പിൻ സാം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്പിയെ ചോദ്യം ചെയ്യുന്നത്.
കസ്റ്റഡി മരണം നടന്നതിന് ശേഷമുള്ള ഫോൺരേഖകളിൽ അടക്കം ക്രത്രിമം നടന്നുവെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ.കസ്റ്റഡി മരണം നടക്കുമ്പോൾ ആലുവ റൂറൽ എസ്പി ആയിരുന്ന എ.വി ജോർജിന്റെ നിർദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപണം നില നിൽക്കെയാണ് എസ്പിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്
എ.വി ജോർജിന്റെ കീഴിലുണ്ടായിരുന്ന റൂറൽ ടൈഗർ ഫോഴ്സാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് ഈയാൾ മരണപ്പെട്ടതോടെ ടൈഗർ ഫോഴ്സ് പിരിച്ച് വിട്ടിരുന്നു. ഇതിലെ മൂന്ന് പൊലീസ് ഓഫീസർമാരെ സംഭവവുമായി ബന്ധപ്പെട്ട് കസറ്റഡിയിലെടുക്കുകയും ചെയ്തു. പിന്നാലെ എസ്പിയെ തൃശൂർ പൊലീസ് അക്കാദമിയിലേക്ക് മാറ്റുകയായിരുന്നു.