Take a fresh look at your lifestyle.

സംസ്‌ഥാന സ്‌കൂള്‍ നീന്തല്‍ : തിരുവനന്തപുരത്തിന്‌ ഓവറോള്‍ കിരീടം

തൃശൂര്‍: സംസ്‌ഥാന സ്‌കൂള്‍ നീന്തലില്‍ തിരുവനന്തപുരത്തിന്‌ ഓവറോള്‍ കിരീടം. വാട്ടര്‍ പോളോയിലും ചാമ്പ്യന്‍പട്ടം തലസ്‌ഥാന ജില്ല അനായാസം കൈക്കലാക്കി. ചാമ്പ്യന്‍ഷിപ്പില്‍ 18 മീറ്റ്‌ റെേക്കാഡുകളും പിറന്നു. പങ്കെടുത്ത ഇനങ്ങളിലെല്ലാം റെേക്കാഡ്‌ നേട്ടത്തോടെ സ്വര്‍ണം നേടിയ എറണാകുളം ജില്ലയിലെ ആരോണ്‍ ജെ. തോമസും പി.ജെ. ജഗന്നാഥനും മേളയുടെ താരങ്ങളായി.
ട്രിപ്പിള്‍ സ്വര്‍ണം 13 പേര്‍ക്കാണ്‌. 104 ഇനങ്ങളില്‍ 76 സ്വര്‍ണവും 67 വെള്ളിയും 57 വെങ്കലവുമടക്കം 698 പോയിന്റാണ്‌ കിരീടം നിലനിറുത്തിയ തിരുവനന്തപുരം നേടിയത്‌. ആതിഥേയരായ തൃശൂര്‍ ജില്ല 140 പോയിന്റോടെ രണ്ടാം സ്‌ഥാനത്തെത്തി. വാട്ടര്‍ പോളോ ഫൈനലില്‍ ആതിഥേയരായ തൃശൂരിനെ രണ്ടിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ തിരുവനന്തപുരം കിരീടം ചൂടിയത്‌.
ആദ്യദിനം മുതല്‍ റെക്കാഡുകളുമായി മികവു തെളിയിച്ച കളമശേരി ഗവ.എച്ച്‌.എസ്‌.എസ്‌ ആന്‍ഡ്‌ വി.എച്ച്‌.എസാണ്‌ സ്‌കൂള്‍ ചാമ്പ്യന്മാര്‍. ഒമ്പതു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം 55 പോയിന്റ്‌ കളമശേരി നേടി. കന്യാകുളങ്ങര ഗവ.എച്ച്‌.എസ്‌.എസ്‌ (49 പോയിന്റ്‌), തിരുവല്ലം ബി.എന്‍.വി.വി ആന്‍ഡ്‌ എച്ച്‌.എസ്‌.എസ്‌ (41 ) രണ്ടും മൂന്നും സ്‌ഥാനത്തെത്തി.

Leave A Reply

Your email address will not be published.