Take a fresh look at your lifestyle.

സോളർ ജുഡീഷ്യൽ കമ്മിഷന്റെ ശുപാർശകൾ വെച്ച് ഉമ്മൻചാണ്ടിയെയും കോൺഗ്രസ്സ് നേതാക്കളെയും വകവരുത്താനുള്ള നീക്കം പൊളിയുമോ ?

സോളാർ കമ്മീഷന് വേണ്ടി കോടികൾ ചിലവഴിച്ചതും വെറുതെ

തിരുവനന്തപുരം:സോളാർ കമ്മീഷൻ പറഞ്ഞത് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി മുൻ ജസ്റ്റിസ് അരിജിത് പസായത് നൽകിയ നിയമോപദേശം സോളാർ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപെട്ട നടപടികളിൽ നിന്നും മുഖ്യമന്തിയെ പിന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നു.കമ്മിഷന്‍ റിപ്പോർട്ടിന്റെ പേരിൽ മാത്രം പുതിയ കേസോ നടപടിയോ പാടില്ലെന്നാണ് മുന്നറിയിപ്പ്. സർക്കാരിനും മുഖ്യമന്ത്രിക്കും തിരിച്ചടിയായ നിയമോപദേശത്തിന്റെ പകർപ്പ് ഇന്ന്‌ ചില മാധ്യമങ്ങൾക്ക് ലഭിക്കുകയും ചെയ്തു.

സോളാർ ആരോപണ വിധേയയായ സ്ത്രീയെ ഉപയോഗിച്ച് ലൈംഗീകസംതൃപ്തി വരുത്തിയതിന് അഴിമതി നിരോധന നിയമപ്രകാരം കേസ്.പണം വാങ്ങി മറ്റുള്ളവരെ കബളിപ്പിക്കാൻ കൂട്ടുനിന്നതിന് തട്ടിപ്പുകേസുകള്‍ വേറെ. സോളര്‍ കമ്മിഷന്‍ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ നടപടികളുമായി നീങ്ങാൻ ഇരുന്നതിൽ നിന്നും പിൻവാങ്ങുന്ന അവസ്ഥയിലേക്കെത്തിനിൽക്കുകയാണ്.
അന്വേഷണ കമ്മിഷന്‍ എന്നത് കോടതിയല്ല, അതിന്റെ തലപ്പത്തുള്ളയാള്‍ ജഡ്ജിയുമല്ല, അങ്ങനെ പ്രവര്‍ത്തിക്കാനും പാടില്ല. കമ്മിഷനുകൾക്ക് ജുഡീഷ്യല്‍ സ്വഭാവമില്ല, അതുകൊണ്ട് അവയുടെ ശുപാർശകള്‍ കണ്ണുംപൂട്ടി നടപ്പാക്കാനുള്ളതുമല്ല. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ഡോ അരിജിത് പസായത് സോളർ കമ്മിഷന്‍ റിപ്പോർട്ടിന്മേൽ സംസ്ഥാന സർക്കാരിന് നല്‍കിയ നിയമോപദേശത്തിന്റെ ആമുഖത്തിൽ വ്യക്തമായി പറയുന്നു. ഈ റിപ്പോർട്ട് സ്വീകരിക്കണോ എന്ന കാര്യം സർക്കാരിന് തീരുമാനിക്കാം. സ്വീകരിക്കുന്നെങ്കിൽ നിയമപ്രകാരം രൂപീകരിക്കുന്ന അന്വേഷണ ഏജൻസിക്ക് കൈമാറി നടപടിയെടുക്കാൻ മതിയായ വിവരങ്ങളുണ്ടോ എന്ന് അവരോട് പരിശോധിക്കാന്‍ ആവശ്യപ്പെടാം. അത്തരം ഒരു അന്വേഷണ ഏജൻസിക്കല്ലാതെ മറ്റാർക്കും ഇക്കാര്യത്തിൽ തുടർനടപടി തീരുമാനിക്കാന്‍ നിയമപരമായി അധികാരമില്ല,വ്യക്തമായി തന്നെ പസായത് അറിയിച്ചു.വീഴ്ചകള്‍ പരിശോധിക്കാന്‍ വീണ്ടുമൊരു അന്വേഷണസംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയും കഴിഞ്ഞു നിയമപരമായി മാത്രം നീങ്ങാനുറച്ച ഉദ്യോഗസ്ഥരാകട്ടെ,ഒരു നടപടിയും തുടങ്ങാൻ തായ്യാറായതുമില്ല.

Leave A Reply

Your email address will not be published.