പീറ്റർബറോ:- സ്പോൾഡിംഗ് സൗത്ത് ഇൻഡ്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി ഇവന്റ് സംഘടിപ്പിക്കുന്നു. ക്യാൻസർ റിസർച്ച് യു കെ എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ജൂൺ 9 ന് പ്രസ്തുത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇൻഡ്യൻ ഫുഡ് നൈറ്റ് എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ പതിനാറിൽ പരം വിത്യസ്തമായ ഇൻഡ്യൻ വിഭവങ്ങളാണ് സംഘാടകർ ഒരുക്കുന്നത്.
അന്നേ ദിവസവം പീറ്റർബറോ സിറ്റി ഹോസ്പിറ്റലിലെ കൺസൽട്ടന്റ്
ഓൺകോളജിസ്റ്റ് ഡോ.ഹരീഷ് റെഡി ക്യാൻസറുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകൾ നയിക്കുകയും, സംശയങ്ങൾക്കുള്ള മറുപടി തരുന്നതുമായിക്കും.
സ്പോൾഡിംഗ് സെന്റ്. നോബർട്ട് ചർച്ച് ഹാളിൽ വച്ചാണ് ചാരിറ്റി ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 9 ശനിയാഴ്ച വൈകുന്നേരം 5 മുതൽ 8.30 വരെയാണ് ഫുഡ് നൈറ്റ്. പത്ത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് 9.99 പൗണ്ടും, 5 വയസ് മുതൽ 10 വയസ് വരെയുള്ളവർക്ക് 4.99 പൗണ്ടുമാണ് ടിക്കറ്റ് നിരക്ക്.5 വയസിന് താഴെ പ്രായമുള്ളവർക്ക് സൗജന്യമായിരിക്കും.
ക്യാൻസർ യു കെ എന്ന പ്രസ്ഥാനത്തെ സഹായിക്കുവാൻ ചെറിയ പ്രവർത്തനങ്ങളിലൂടെ വളരെയധികം ആളുകൾ ഒരുമിക്കുമ്പോൾ വലിയ മാറ്റങ്ങൾ സാധ്യമാവും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് സ്പോൾഡിംഗ് സൗത്ത് ഇൻഡ്യൻ കമ്യൂണിറ്റിയുടെ പ്രവർത്തകർ. ചാരിറ്റി ഇൻഡ്യൻ ഫുഡ് നൈറ്റ് വിജയിപ്പിക്കുവാൻ
സ്പോൾഡിംഗിനും സമീപ പ്രദേശങ്ങളിലുള്ള എല്ലാ നല്ലവരെയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.