Take a fresh look at your lifestyle.

സ്റ്റീ​​വ് സ്മി​​ത്ത് സി​​ഡ്നി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​കരു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു

പ​ന്ത്ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ വി​​ല​​ക്കി​​നെ​ത്തു​ട​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ​​ത്തി​​യ സ്റ്റീ​​വ് സ്മി​​ത്ത് സി​​ഡ്നി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​കരു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു. പു​​റ​​ത്ത​​ാക​​ലി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് സ്മി​​ത്ത് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു മു​​ന്നി​​ലെ​​ത്തി​​യ​​ത്. ചോ​​ദ്യ​​ങ്ങ​ൾ​ക്ക് പ​​ല​​പ്പോ​​ഴും ക​​ര​​ഞ്ഞു​​കൊ​​ണ്ടാ​​ണ് സ്മി​​ത്ത് മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ നാ​​യ​​ക​​ന്‍റെ ക​​ര​​ച്ചി​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് കൂ​​ടി​​ക്കാ​​ഴ്ച മു​​ഴു​​വ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കാ​​നു​​മാ​​യി​​ല്ല. സ്മി​ത്തി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് പീ​റ്റ​റു​മു​ണ്ടാ​യി​രു​ന്നു.

സം​​ഭ​​വി​​ച്ച​​തെ​​ല്ലാം വ​​ള​​രെ വി​​ഷ​​മി​​പ്പി​​ക്കു​​ന്ന​​താ​​ണ്. ഉ​​ള്ളി​​ന്‍റെ ഉ​​ള്ളി​​ൽ​​നി​​ന്നു ക്ഷ​​മ ചോ​​ദി​​ക്കു​​ന്നു. ക്രി​​ക്ക​​റ്റി​​നെ സ്നേ​​ഹി​​ക്കു​​ന്നു. അ​​തു​​പോ​​ലെ കു​​ട്ടി​​ക​​ളെ ക്രി​​ക്ക​​റ്റി​​ലൂ​​ടെ ആ​​ന​​ന്ദി​​പ്പി​​ക്കു​​ന്ന​ത് ഇ​ഷ്ട​പ്പെ​ടു​ന്നു. ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കും ആ​​രാ​​ധ​​ർ​​ക്കു​മു​ണ്ടാ​​യ വേ​​ദ​​ന​​യി​​ൽ മാ​​പ്പ് ചോ​​ദി​​ക്കു​​ന്നു. ആ​​രെ​​യും കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നി​​ല്ല. താ​​നാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ൻ. ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച ഉ​​ണ്ടാ​​യ സം​​ഭ​​വ​​ങ്ങ​​ളെ​​ല്ലാം ത​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​താ​​ണ്. അ​​തി​​ന്‍റെ എ​​ല്ലാം ഉ​​ത്ത​​ര​​വാ​​ദി​​ത്തം ത​​നി​​ക്കാ​​ണെ​​ന്നും സ്മി​​ത്ത് പ​​റ​​ഞ്ഞു.

ക്യാ​പ്റ്റ​ൻ എ​ന്ന നി​ല​യി​ലെ പ​​രാ​​ജ​​യ​​മാ​​ണ് സം​ഭ​വി​ച്ച​ത്. പി​​ഴ​​വു​​ക​​ളി​​ൽ​​നി​​ന്നു പു​​റ​​ത്തു​​വ​​രാ​​ൻ ത​​നി​​ക്കാ​​വു​​ന്ന​​തെ​​ല്ലാം ഇ​​നി ചെ​​യ്യാ​​നു​​കു​​മെ​​ന്ന് ക​​രു​​തു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ത​​ന്‍റെ പ്ര​​വൃ​​ത്തി​​യി​​ൽ അ​​മ​​ർ​​ഷ​​വും ദേ​​ഷ്യ​​വു​​മു​​ള്ള സ​​ഹ​​ക​​ളി​​ക്കാ​​രോ​​ടും ലോ​​കം മു​​ഴു​​വ​​നു​​മു​​ള്ള ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രോ​​ടും എ​​ല്ലാ ഓ​​സ്ട്രേ​​ലി​​യക്കാ​​രോ​​ടും മാ​​പ്പ് ചോ​​ദി​​ക്കു​​ന്നു. ലോ​​ക​​ത്തെ മി​​ക​​ച്ച ക​ളി​യാ​യ ക്രി​ക്ക​റ്റ് എ​​ന്‍റെ ജീ​​വി​​ത​​മാ​​ണെ​​ന്നും അ​​ത് തി​​രി​​ച്ചു​​ല​​ഭി​​ക്കു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​യും സ്മി​​ത്ത് പ​​റ​​ഞ്ഞു. സ്മി​​ത്തി​​ന് ഒ​​രു വ​​ർ​​ഷ​​ത്തെ വി​​ല​​ക്കാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

മാ​പ്പ​പേ​ക്ഷി​ച്ച് വാ​​ർ​​ണ​​ർ

പ​​ന്ത്ചു​ര​ണ്ട​ലി​ൽ ടീമിൽനിന്നും പു​​റ​​ത്താ​​യ ഓ​​സീ​​സ് താ​​രം ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ ഒ​​ടു​​വി​​ൽ മൗ​​നം വി​​ട്ട് മാ​​പ്പ​​പേ​​ക്ഷി​​ച്ചു​​കൊ​​ണ്ട് രം​​ഗ​​ത്തെ​​ത്തി. തെ​​റ്റ് സം​​ഭ​​വി​​ച്ച​​താ​​യും അ​​ത് ക്രി​​ക്ക​​റ്റി​​ന്‍റെ പ്ര​​തി​​ച്ഛാ​​യ​​യെ ത​​ന്നെ ത​​ക​​ർ​​ത്തു​​വെ​​ന്നും ലോ​​ക​​ത്തെ​​ല്ലാ​​യി​​ട​​ത്തു​​മു​ള്ള ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രോ​​ട് മാ​​പ്പ് പ​​റ​​യു​​ന്ന​​താ​​യും വാ​​ർ​​ണ​​ർ പ​​റ​​ഞ്ഞു.

Leave A Reply

Your email address will not be published.